കെ എസ് ഇ ലിമിറ്റഡ് എംപ്ലോയിസ് വെൽഫെയർ ട്രസ്റ്റ് സ്‌കോളര്‍ഷിപ്പുകൾ വിതരണം ചെയ്തു


ഇരിങ്ങാലക്കുട : പ്ല
സ്ടൂ പരീക്ഷയില്‍ ഉന്നത വിജയം നേടിയ കേരള സോള്‍വെന്‍റ് എക്‌സ്ട്രാക്ഷന്‍സ് ലിമിറ്റഡ് കമ്പനിയിലെ എംപ്ലോയിസ് വെല്‍ഫെയര്‍ ട്രസ്റ്റിലെ മെമ്പര്‍മാരുടെ മക്കള്‍ക്കുള്ള സ്‌കോളര്‍ഷിപ്പുകളും 2019-20 അധ്യയന വര്‍ഷത്തെ ഉന്നത വിദ്യാഭ്യാസത്തിനുള്ള എം.സി. പോള്‍ മെമ്മോറിയല്‍ എന്റോവ്‌മെന്റ് സ്‌കോളര്‍ഷിപ്പും ആനന്ദമേനോന്‍ എന്റോവ്‌മെന്റ് എസ്.എസ്.എല്‍.സി. സ്‌കോളര്‍ഷിപ്പുകളും വിതരണം ചെയ്തു. കമ്പനിയില്‍ നടന്ന ചടങ്ങില്‍ ജനറല്‍ മാനേജര്‍ എം. അനില്‍ അധ്യക്ഷനായിരുന്നു. മാനേജിങ്ങ് ഡയറക്ടര്‍ എ.പി. ജോര്‍ജ്ജ്, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എം.പി. ജാക്‌സന്‍ എന്നിവര്‍ സ്‌കോളര്‍ഷിപ്പുകളുടേയും എന്റോവ്‌മെന്റുകളുടേയും വിതരണം നിര്‍വ്വഹിച്ചു. ചീഫ് പേഴ്‌സണല്‍ മാനേജര്‍ എം.ഡി. ജോണി, ട്രസ്റ്റ് സെക്രട്ടറി സന്തോഷ്, അക്കൗണ്ട് എക്‌സിക്യൂട്ടിവ് വര്‍ഗ്ഗീസ് ജോർജ് എന്നിവര്‍ സംസാരിച്ചു.

Leave a comment

Top