കാട്ടൂർ നെടുമ്പുര റോഡിന്‍റെ ശോചനീയാവസ്ഥ പരിഹരിക്കുക

കാട്ടൂർ : ഹൈസ്കൂൾ ജംഗ്ഷൻ മുതൽ നെടുമ്പുര സെന്‍റർ വരെയുള്ള പ്രധാന റോഡ്  അറ്റകുറ്റ പണികൾ നടത്താൻ രണ്ട് മാസമായിട്ടും പണി പൂർത്തിയാക്കാൻ ആയിട്ടില്ല. കരാഞ്ചിറ പള്ളിസ്കൂൾ, കരാഞ്ചിറ ഹൈ സ്ക്കൂൾ, കാട്ടൂർ പോംപെ സെന്‍റ് മേരീസ് സ്ക്കൂൾ എന്നി സ്കൂളിലേക്കി ആയിരക്കണക്കിന്ന് വിദ്യാർത്ഥികൾ സഞ്ചരിക്കുന്ന റോഡണിത്. കരാഞ്ചിറ മിഷൻ ഹോസ്പിറ്റൽ, കാട്ടൂർ ഗവണ്മെന്റ് ആശുപത്രികളിലേക്കും പ്രതിദിനം അഞ്ഞൂറിൽ പരം രോഗികൾ സഞ്ചരിക്കുന്ന റോഡ് കൂടിയാണിത്. ഈ റോഡിന്‍റെ ശോചനീയാവസ്ഥ മൂലമുള്ള പൊടി ശല്യം കാരണം പുറത്തേക്ക് ഇറങ്ങാൻ പറ്റാത്ത അവസ്ഥയാണുള്ളത്. ആയിരക്കണക്കിന് ഇരു ചക്ര വാഹനങ്ങൾ പോകുന്ന ഈ റോഡിൽ കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ നിരവധി അപകടങ്ങൾ പതിവായിരിക്കുന്നു. ആയതിനാൽ ഈ റോഡ് സഞ്ചാരയോഗ്യമാക്കണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Top