വിദ്യാഭ്യാസ സഹായനിധി വിതരണം ചെയ്തു


ഇരിങ്ങാലക്കുട :
ഇരിങ്ങാലക്കുട സേവാഭാരതിയും വെട്ടിക്കര നന ദുർഗ്ഗ നവഗ്രഹക്ഷേത്ര സേവാസമിതിയും ചേർന്നു വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ സഹായനിധി വിതരണം ചെയ്തു. ഗവൺമെന്‍റ് ഗേൾസ് ഹൈസ്കൂളിലെ അശ്വതി എം എ, ഗവൺമെന്‍റ് മോഡൽ ബോയ്സ് സ്കൂളിലെ വിമൽ സി എൻ, സെന്‍റ് മേരിസ് ഹൈസ്കൂളിലെ അഭിജിത്ത് ദേവരാജൻ എന്നിവർ വാങ്ങി. സേവാഭാരതി ട്രഷറർ കെ ആർ സുബ്രഹ്മണ്യൻ, വെട്ടിക്കര ഭഗവതിക്ഷേത്രം സേവാ സമിതി സെക്രട്ടറി നാരായണ മേനോൻ എന്നിവർ നേതൃത്വം വഹിച്ചു.

Leave a comment

Top