അയ്യങ്കാളി ലിംഗസമത്വത്തിന് വേണ്ടി ആദ്യമായ് ശബ്ദമുയർത്തിയ വിപ്ലവകാരി- ബൈജു കലാശാല


ആളൂർ :
മനുഷ്യ പുരോഗതിക്ക് വലിയ സംഭാവനകൾ നൽകുന്ന അഗ്നിയാണ് അറിവെന്ന് തിരിച്ചറിഞ്ഞ വിപ്ലവകാരിയും, ലിംഗസമത്വത്തിന് വേണ്ടി ആദ്യമായ് ശബ്ദമുയർത്തി സ്ത്രീകൾക്ക് മാറ് മറക്കാനുള്ള അവകാശത്തിനും അവർക്ക് വിദ്യാഭ്യാസം ഉറപ്പ് വരുത്തുവാനുമുള്ള അവകാശ പോരാട്ടങ്ങൾക്ക് നേതൃത്വം കൊടുത്ത് ആധുനിക സമൂഹം സ്വപനം കണ്ട നവോത്ഥാന നായകനാണ് അയ്യങ്കാളിയെന്നും കെ.പി.എം.എസ് സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി ബൈജു കലാശാല പറഞ്ഞു. ആളൂർ കുടുംബശ്രീ ഹാളിൽ നടന്ന കെ.പി.എം.എസ് ജില്ലാ കൺവെൻഷൻ ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജില്ലാ പ്രസിഡണ്ട് വി.ബാബു അദ്ധ്യക്ഷത വഹിച്ച കൺവെൻഷനിൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ ടി.എസ് റെജികുമാർ, പി എ. അജയഘോഷ്, ശാന്താഗോപാലൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.എസ് രാജു, ഐ എ ബാലൻ, പഞ്ചമി കോഡിനേറ്റർ ടി ആർ ഷെർളി, മഹിളാ ഫെഡറേഷൻ ജില്ലാ സെക്രട്ടറി സുനിത സജീവൻ എന്നിവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു. ജില്ലാ സെക്രട്ടറി സുബ്രൻ കൂട്ടാല റിപ്പോർട്ടവതരിപ്പിച്ചു. പി എ. രവി സ്വാഗതവും. പി.എ. ശ്രീനിവാസൻ നന്ദിയും പറഞ്ഞു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top