സൗജന്യ ഫോക്ക് ആർട്സ് പെയിന്റിംഗ് പരിശീലനം ഇരിങ്ങാലക്കുടയിൽ


ഇരിങ്ങാലക്കുട :
ഫെവിക്കോൾ നിർമ്മാതക്കളായ പിഡിലൈറ് ഇൻഡസ്ട്രീസും ഇരിങ്ങാലക്കുട കോർട്ട് സൈഡ് റോഡിലുള്ള സൗപർണിക സ്കൂൾ ഓഫ് ഫാഷൻ ഡിസൈനിങ്ങും സംയുക്തമായി സംഘടിപ്പിച്ച മൂന്നു ദിവസത്തെ സൗജന്യ ഫോക്ക് ആർട്സ് പെയിന്റിംഗ് പരിശീലനം ആരംഭിച്ചു. ജൂലൈ 8,9,10 തീയതികളിൽ സൗപർണികയിൽ നടക്കുന്ന പരിശീലന പരിപാടിയിൽ കലംകാരി, മധുപനി, വരളി, പടചിത്ര, ഘോണ്ട എന്നീ പെയിന്റിംഗ് പരിശീലനമാണ് നൽകുന്നത്. പിഡിലൈറ് കമ്പനിയുടെ ഫെവിക്രിൽ എക്സ്പെർട് രേഖ അനിൽകുമാർ ക്ലാസുകൾ നയിച്ചു. സൗപർണിക സ്കൂൾ ഓഫ് ഫാഷൻ ഡിസൈനിങ് മാനേജിങ് ഡയറക്ടർ രമാദേവി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. നാൽപ്പതോളം വനിതകൾ പരിശീലന പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top