ബസ് സ്റ്റാൻഡിലെ കൂടൽമാണിക്യ ക്ഷേത്ര കവാടത്തിന്‍റെ പുനർനിർമ്മാണം ആരംഭിക്കുന്നു, ഡിസംബർ 31നകം തീർക്കും


ഇരിങ്ങാലക്കുട :
ഇരിങ്ങാലക്കുട ബസ് സ്റ്റാൻഡ് പരിസരത്തെ പൂർത്തിയാകാതെ കിടക്കുന്ന ശ്രീ കൂടൽമാണിക്യ ക്ഷേത്ര കവാടത്തിന്‍റെ പുനർനിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുവാൻ ധാരണയായി. 2019 ഡിസംബർ 31നകം ഭക്തജന ട്രസ്റ്റ് പണി പൂർത്തിയാക്കി ദേവസ്വത്തിന് സമർപ്പിക്കും. ഇതിനു മുന്നോടിയായി ദേവസ്വം ചെയർമാൻ യു പ്രദീപ് മേനോൻ, എൻജിനിയർ പ്രൊഫ. ലക്ഷമനൻ നായർ, കവാടം സമർപ്പിക്കുന്ന ഭക്തജന ട്രസ്റ്റിന്റെ ഭാരവാഹികളായ മണക്കാട് പരമേശ്വരൻ നമ്പൂതിരി, നളിൻ ബാബു, കേണൽ രവി, കവാടത്തിന്‍റെ പണികൾ ഏറ്റെടുത്തു നടത്തുന്ന എൻജിനീയർമാർ എന്നിവർ ചൊവാഴ്ച സ്ഥലം പരിശോധനകൾ നടത്തി.

Leave a comment

Top