ചേലൂർ തിരുന്നാളിന് കൊടിയേറി

ചേലൂർ : പരിശുദ്ധ അമലോത്ഭവ മാതാവിന്‍റെ പള്ളിയിൽ ഇടവക മധ്യസ്ഥയായ പരിശുദ്ധ അമലോത്ഭവ മാതാവിന്‍റെയും വി. സെബാസ്ത്യനോസിന്‍റെയും തിരുന്നാൾ ഡിസംബർ 21 മുതൽ ജനുവരി 1 വരെ ആഘോഷിക്കുന്നു. വ്യാഴാഴ്ച മുഖ്യ കാർമ്മികൻ ഫാ. ആന്റോ ആലപ്പാടന്‍റെ നേതൃത്വത്തിൽ തിരുനാൾ കൊടിയേറ്റവും ആഘോഷമായ ദിവ്യബലിയും നടന്നു .

ഡിസംബർ 28 വ്യാഴഴ്ച ഫാ. ഫ്രാൻസിസ് കൈത്തറയുടെ കാർമികത്വത്തിൽ കപ്പേളകളിൽ കൊടിയേറ്റം നടക്കും. ഡിസംബർ 29 വെള്ളിയാഴ്ച പരിശുദ്ധ മാതാവിന്‍റെ കീരീടം എഴുന്നള്ളിപ്പിനും ദിവ്യബലിക്കും ഫാ. ഡേവിസ് ചെങ്ങിനിയാടൻ മുഖ്യകാർമികത്വം വഹിക്കുന്നു. ഡിസംബർ 30 ശനിയാഴ്ച അമ്പു തിരുന്നാൾദിനത്തിൽ ഫാ. ജോസഫ് ചെറുവത്തൂർ മുഖ്യ കാർമികനായി ദിവ്യബലി നടത്തുന്നു. ഡിസംബർ 31 ഞായറാഴ്ച തിരുനാൾ ദിനത്തിൽ ഫാ.റെനിൽ കാരാത്ര കാർമികത്വം വഹിക്കുന്ന ആഘോഷമായ പാട്ടുകുർബാനയും ഫാ.ലിജോ കോങ്കോത്ത് തിരുനാൾ സന്ദേശവും നൽകുന്നു. തുടർന്ന് 2 .30 ന് തിരുനാൾ പ്രദക്ഷിണവും ആരംഭിക്കുന്നു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Top