അവിട്ടത്തൂർ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം ആഘോഷിച്ചു


അവിട്ടത്തൂർ :
അവിട്ടത്തൂർ മഹാദേവ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവം, സഹസ്രകുംഭാഭിഷേകം, പൂമൂടൽ, പ്രസാദ ഊട്ടും മേജർസെറ്റ് പഞ്ചവാദ്യം എന്നിവയോടെ ആഘോഷിച്ചു. ക്ഷേത്ര ചടങ്ങുകൾക്ക് തന്ത്രി തെക്കേടത്ത് പെരുമ്പടപ്പ് നീലകണ്ഠൻ നമ്പൂതിരി മുഖ്യകാർമികത്വം വഹിച്ചു. ചോറ്റാനിക്കര നന്ദൻ മാരാർ, ഏലൂർ അരുൺദേവ് വാര്യർ എന്നിവരാണ് പഞ്ചവാദ്യത്തിന് നേതൃത്വം വഹിച്ചത്. അന്നദാനത്തിന് എൽ ബി എസ് എം ഹയർ സെക്കൻഡറി സ്കൂളിലെ ഹയർസെക്കൻഡറി വിഭാഗം ഗൈഡ് യൂണിറ്റ് വിദ്യാർത്ഥികളാണ് ഭക്ഷണം വിളമ്പിയത്.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top