കനോലി കനാലിന്‍റെ കരകളിലെ വെട്ടിമാറ്റിയ കുറ്റിക്കാടുകൾ പുഴയിൽ തന്നെ നിക്ഷേപിച്ചത് ഉൾനാടൻ മത്സ്യത്തൊഴിലാളി ജീവിതം വഴിമുട്ടിക്കുന്നു


പടിയൂർ :
കാനോലി കനാൽ ടൂറിസം വികസനത്തിനായി വൃത്തിയാക്കുന്നതിന് ഭാഗമായി നടത്തിയ പ്രവർത്തനങ്ങൾ ഫലത്തിൽ മത്സ്യപ്രജനനത്തിന് സഹായകരമായ ഇരുകരകളിലെയും കണ്ടൽകാടുകൾ വെട്ടിമാറ്റുകയും ഇവ അടക്കം മറ്റു മാലിന്യങ്ങളും മരങ്ങളും കുറ്റിക്കാടുകളും പുഴയിൽ തന്നെ നിക്ഷേപിച്ചത് മൂലം അളിഞ്ഞ് മലിനമാകുകയും ഒഴുക്ക് നിലയ്ക്കുകയും കനാലിനെ മലിനമാക്കുന്ന അവസ്ഥയാണ് ഉണ്ടായിരിക്കുന്നത്. . ഇതുമൂലം മത്സ്യബന്ധനം നടത്തി ജീവിക്കുന്ന ഉൾനാടൻ മത്സ്യത്തൊഴിലാളി ജീവിതം വഴിമുട്ടിയിരിക്കുകയാണ്. വഞ്ചികളും വലകളും കേടുവരുകയാണ്. കഴിഞ്ഞ പ്രളയ കാലത്ത് ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പടിയൂർ, എടതിരിഞ്ഞി, കാട്ടൂർ മേഖലകളിൽ ഏറെ സജീവമായിരുന്നു ഇവർ. അന്ന് കേടുവന്ന വഞ്ചികളിൽ പലതും ഇവർക്ക് ഇപ്പോളും ശരിയാക്കാൻ പറ്റിയിട്ടില്ല, ഇപ്പോൾ കനോലി കനാലിൽ നിക്ഷേപിച്ച വലിയ കുറ്റികളിലും മരങ്ങളിലും തട്ടി വീണ്ടും ഇവരുടെ വഞ്ചികൾ പൊളിയുകയാണ്.

വൃത്തിയാക്കലിന്‍റെ പേരിൽ കണ്ടൽ കാടുകൾ പൂർണമായി വെട്ടിമാറ്റിയത് മൂലം മത്സ്യസമ്പത്ത് തന്നെ ഇല്ലാതാക്കുകയാണ്. കനാലിന്റെ നടക്കു തള്ളിയ വേസ്റ്റുകൾ നീക്കാതെ പണിപൂർത്തീകരിച്ചു എന്ന അധികൃതരുടെ നിലപാട് പ്രതിഷേധത്തിന് കാരണമാകുന്നുണ്ട്. കണ്ടൽ കാടുകൾ വെട്ടി നശിപ്പിക്കുന്ന പ്രവർത്തനം ഉടനടി നിർത്തിവെക്കണമെന്നും വെട്ടിയ വേസ്റ്റുകൾ ഉടൻ നീക്കം ചെയ്യണമെന്നും കേരള മത്സ്യത്തൊഴിലാളി യൂണിയൻ മുകുന്ദപുരം താലൂക്ക് കമ്മിറ്റി അധികൃതരോട് അഭ്യർത്ഥിച്ചു. പടിയൂരിൽ കൂടിയ കമ്മിറ്റി യോഗത്തിൽ ശിവദാസ് എടക്കുളം അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എംഎം ഷമീർ, ജില്ലാ പ്രസിഡന്റ് പി ജെ സ്റ്റീഫൻ, ജബ്ബാർ കോഴിതുമ്പ് എന്നിവർ സംസാരിച്ചു

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top