നടവരമ്പിലെ ഞാറ്റുവേലചന്ത സമാപിച്ചു


നടവരമ്പ്:
കല്ലംകുന്ന് സർവീസ് സഹകരണ ബാങ്ക്, വേളൂക്കര ഗ്രാമപഞ്ചായത്ത് കൃഷിഭവന്‍റെ സഹകരണത്തോടെ നടവരമ്പിൽ നടത്തിയ ഞാറ്റുവേലചന്തയുടെ സമാപന സമ്മേളനം ഇരിങ്ങാലക്കുട എം.എൽ.എ. പ്രൊഫ. കെ യു അരുണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.എസ്.രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വേളൂക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.ടി.പീറ്റർ, ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ ടി.ആർ. സുനിൽ, പാടശേഖര സെക്രട്ടറി ടി.കെ. സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.

രാവിലെ മുതൽ നടന്ന സെമിനാറുകളിൽ വെറ്ററിനറിസർജൻ ഡോക്ടർ കെ.വി. ഷിബു, ഹോമിയോ ഡോകടർ കെ.സി. പ്രശോഭ്കുമാർ, പ്ലാവ് ജയൻ, അസി. പ്രൊഫസർ ആർ. നാഗലക്ഷമി, കെ.പി. ഇല്യാസ് എന്നിവർ വിഷയം അവതരിപ്പിച്ചു. കൃഷി അസിസ്റ്റന്റ്മാരായ ടി.വി. വിജു. കെ.എസ്. അശ്വനിപ്രിയ, ബാങ്ക് ബോർഡ് അംഗം പി.ആർ.വിജയൻ, സി.കെ. ശിവജി എന്നിവർ സെമിനാറുകൾക്ക് നേതൃത്വം നൽകി. അസിസ്റ്റന്റ് കൃഷിഓഫീസർ എം.കെ. ഉണ്ണി സ്വാഗതവും ബാങ്ക് സെക്രട്ടറി സി.കെ. ഗണേഷ് നന്ദിയും പറഞ്ഞു.

Leave a comment

Top