മുരിയാട് സര്‍വ്വീസ് സഹകരണ ബാങ്കിന് ചാരിതാര്‍ത്ഥ്യത്തിന്‍റെ നിമിഷം


മഹാപ്രളയത്തിൽ വീടും സ്വത്തും നഷ്ട്ടപെട്ട പുല്ലൂര്‍ അമ്പലനട കോളനി പ്രദേശത്തെ നാര്യാട്ടിൽ തങ്കപ്പനും ഭാര്യക്കും കെയർ ഹോം വഴി വീടുനൽകാൻ ശ്രമിച്ചപ്പോൾ ഇദ്ദേഹത്തിന്റെ ഭൂമിക്ക് ആവശ്യമായ രേഖകൾ ഇല്ലാത്തതിനാൽ ഈ പദ്ധതിയിൽ നിയമപരമായി വീട് നൽകാൻ പറ്റാതെ വരുകയും, എന്നാൽ മറ്റാരേക്കാളും വീട് ലഭിക്കാൻ അർഹനായ തങ്കപ്പന് മുരിയാട് സര്‍വ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ ഔദ്യാഗിക സ്ഥലങ്ങളിൽ നിന്നും രേഖകൾ വാങ്ങിച്ചെടുക്കാൻ സഹായിക്കുകയും,ചില സ്വമനസുകളുടെ സഹായത്താൽ വീട് പണിതുനൽകാൻ കഴിഞ്ഞതിന്‍റെ പിന്നാംപുറ കാര്യങ്ങൾ മുരിയാട് സര്‍വ്വീസ് സഹകരണ ബാങ്ക് സെക്രട്ടറി എം.ആർ അനിയൻ പങ്കുവെക്കുന്നു

മഹാപ്രളയത്തിൽ വീട് നഷ്ടപ്പെട്ടവര്‍ക്ക് കേരള സഹകരണ വകുപ്പ് വഴി നടപ്പിലാക്കികൊണ്ടിരിക്കുന്ന പദ്ധതിയാണ് ‘കെയർ ഹോം’ ഏകദേശം 3000 ഓളം വീടുകള്‍ സംസ്ഥാനത്ത് കെയര്‍ ഹോം പദ്ധതി വഴി നടപ്പിലാക്കുവാനാണ് സർക്കാർ നിശ്ചയിച്ചിട്ടുള്ളത് , അതില്‍ 500 എണ്ണത്തോളം തൃശൂര്‍ ജില്ലയിലും. ആദ്യ ഗഡു പ്രളയത്തിനു ശേഷം അധികം വൈകാതെ തന്നെ ആരംഭിക്കുകയുണ്ടായി. വില്ലേജ് ഓഫീസുകള്‍ വഴി ശേഖരിച്ചിരു ലിസ്റ്റില്‍ നിന്നും യാതൊരു വിവേചനവുമില്ലാതെയാണ് അതാതു സഹകരണ ജോയിന്റ് രജിസ്ട്രാര്‍മാര്‍ക്ക് കളക്ടറില്‍ നിന്നും ലിസ്റ്റ് കിട്ടുന്നത്. ആദ്യ ലിസ്റ്റില്‍ നിന്നും പണിയാവുവരുടെ ലിസ്റ്റ് ഓരോ സഹകരണ ബാങ്കിനും അതാതു അസിസ്റ്റന്റ് രജിസ്ട്രാര്‍മാര്‍ വഴി നല്‍കുകയും ലിസ്റ്റിലുള്ളവരെ ബാങ്ക് പ്രതിനിധികള്‍, പഞ്ചായത്ത് പ്രതിനിധികള്‍, വില്ലേജ് ഓഫീസര്‍, സഹകരണ ഇന്‍സ്‌പെക്ടര്‍, ഗുണഭോക്താവ് എന്നിവർ ഉള്‍പ്പെടുന്ന കമ്മിറ്റി വിശദമായി പരിശോധിച്ച് അര്‍ഹരായവരെ ആവശ്യമായ രേഖകള്‍ വാങ്ങി ഏത്രയും വേഗം പണി പൂര്‍ത്തീകരിച്ചു നല്‍കുക എന്നതാണ് സർക്കാർ നിർദേശം.

ആയതുപ്രകാരം മുരിയാട് പഞ്ചായത്ത് അതിര്‍ത്തിയില്‍ പുല്ലൂര്‍ വില്ലേജില്‍ അമ്പലനട കോളനി പ്രദേശത്ത് ഏകദേശം മുപ്പതോളം വീടുകള്‍ പ്രളയത്തിൽ നശിച്ചു പോയിരുന്നു. അതില്‍ മുരിയാട് സഹകരണ ബാങ്ക്, പുല്ലൂര്‍ സഹകരണ ബാങ്ക്, അവി’ത്തൂര്‍ സഹകരണ ബാങ്ക് എന്നിവർക്ക് ഈ വീടുകള്‍ പണിയുതിനുള്ള ചുമതല നല്‍കുകയും ഗുണഭോക്താക്കളെ ഓരോ ബാങ്ക് കമ്മിറ്റികള്‍ പ്രത്യേകമായി വിളിച്ച് സംസാരിക്കുകയും അവരുടെ രേഖകള്‍ പരിശോധിക്കുകയും ചെയ്യുകയുണ്ടായി. വളരെയധികം പേര്‍ക്കും ആവശ്യമായ രേഖകള്‍ ഉണ്ടായിരുന്നുവെങ്കിലും കുറച്ച് പേര്‍ക്ക് മാത്രം പട്ടയം, കൈവശ രേഖ എന്നിവ ഉണ്ടായിരുന്നില്ല. മതിയായ രേഖകള്‍ ഉള്ളവര്‍ക്ക് അപ്പോള്‍ തന്നെ വീട് പണിതു നല്‍കുതാണ് എന്ന ഉറപ്പ് നൽകുകയും രേഖകള്‍ വാങ്ങുകയും ജില്ലാ ബാങ്കില്‍ ജോയിന്റ് അക്കൗണ്ട് തുടങ്ങുതിനുള്ള നടപടി സ്വീകരിക്കുകയും ഉടന്‍ തന്നെ പ്ലാൻ അംഗീകരിച്ചു അംഗീകരിച്ച് തറക്കല്ലിടല്‍ ഉള്‍പ്പെടെയുള്ള ജോലികള്‍ ആരംഭിക്കുകയും ചെയ്തു. നാര്യാട്ടിൽ തങ്കപ്പന്‍ എന്നയാളും ഭാര്യയും ആണ് മുരിയാട്ക ബാങ്കിന്റെ കമ്മിറ്റി മുമ്പാകെ വന്നിരുന്ന ഒരു കുടുംബം. എന്നാൽ അവര്‍ക്ക് യാതൊരു തരത്തിലുള്ള കൈവശ രേഖയും ഉണ്ടായിരുന്നില്ല കഴിഞ്ഞ 40 വര്‍ഷമായി അദ്ദേഹം 10 സെന്റ് ഭൂമിയില്‍ ഒരു ചെറിയ പുരയിലായിരുന്നു താമസം. അദ്ദേഹത്തിന്റെ ജന്മി സൗജന്യമായി കൊടുത്തതായിരുന്നു ഈ ഭൂമി. ആധാരവും മറ്റു രേഖകളും വാങ്ങിയിരുന്നില്ല. ഇദ്ദേഹം ‘കെയർ ഹോം’ ലിസ്റ്റില്‍ പെടുകയും ചെയ്തിരുന്നു.

കൈവശരേഖ ഇല്ല എന്ന കാരണം കൊണ്ട് അദ്ദേഹത്തിന് വീട് വച്ചു കൊടുക്കുവാന്‍ നിര്‍വ്വാഹമില്ലായിരുന്നു. അന്ന് വന്ന മുപ്പതോളം പേരില്‍ ഏറ്റവും അര്‍ഹനായി ഞങ്ങള്‍ കണ്ടത് തങ്കപ്പനെയായിരുന്നു. പക്ഷേ ഞങ്ങള്‍ക്ക് അദ്ദേഹത്തെ സഹായിക്കുവാന്‍ നിയമപരമായി കഴിഞ്ഞില്ല. ജോയിന്റ് രജിസ്ട്രാറുമായും കളക്ടറുമായും ബന്ധപ്പെ’പ്പോഴും മതിയായ രേഖകള്‍ ഇല്ലാതെ പണിതാല്‍ പഞ്ചായത്തില്‍ നിന്ന് നമ്പര്‍ കിട്ടുന്നതിനും മറ്റും തടസ്സം വരം എന്നതുകൊണ്ടുതന്നെ അദ്ദേഹത്തെ ഒഴിവാക്കുവാന്‍ പൊതുധാരണയുണ്ടാവുകയും, ഒഴിവാക്കിയ കാര്യം മിനിറ്റ്‌സില്‍ ചേര്‍ക്കുകയും ചെയ്തു. ഇദ്ദേഹത്തിന് വീട് ലഭിക്കില്ല എ് ഞങ്ങള്‍ പറഞ്ഞപ്പോള്‍ വളരെയേറെ സങ്കടപെട്ടുകൊണ്ട് അദ്ദേഹം പടിയിറങ്ങിപ്പോകുത് നോക്കി നില്‍ക്കുവാന്‍ ഞങ്ങൾക്കായില്ല . എങ്ങനെയെങ്കിലും അദ്ദേഹത്തിന് വീട് പണിത് നല്‍കണം എന്ന ആഗ്രഹം ഞങ്ങളില്‍ അവശേഷിക്കുകയും ചെയ്തു. ബാങ്ക് ഇന്‍സ്‌പെക്ടര്‍ രാജി മാഡം പറഞ്ഞത് സെക്രട്ടറി എങ്ങനെയെങ്കിലും ഇദ്ദേഹത്തിന് വീട് പണിതു നല്‍കുവാനുള്ള നടപടി എടുക്കണം എന്നാണ്. അദ്ദേഹം അത്രയ്ക്ക് അര്‍ഹനാണ് എന്നും . 500 sqft വീട് പണിയണമെങ്കില്‍ 5 ലക്ഷം രൂപയെങ്കിലും വേണം.സർക്കാരിൽനിന്നും പണം കിട്ടിയില്ലെങ്കിൽ പിന്നെങ്ങനെയാണ് കണ്ടെത്തുക. എങ്ങനെയാണ് പണം കണ്ടെത്തുക. ഞങ്ങള്‍ വിഷമിച്ചു പിനീട് ഞങ്ങള്‍ തങ്കപ്പനെയും കൊണ്ട് നമ്മുടെ കളക്ടറെ നേരിട്ട് കാണുവാന്‍ പോയി. തങ്കപ്പനെ നേരിൽ കണ്ടപ്പോള്‍ കളക്ടറുടെ മനസ്സലിയുകയും കൈവശ രേഖ കിട്ടുവാനുള്ള നടപടി സ്വീകരിക്കുകയും ചെയ്തു. താലൂക്ക് ഓഫീസ് വഴി വില്ലേജ് ഓഫീസില്‍ നിന്നും കൈവശ രേഖ ലഭിക്കുകയും ചെയ്തു. എന്നാൽ കൈവശ രേഖ കിട്ടിയപ്പോഴേക്കും അദ്ദേഹത്തിന്റെ പേര് ‘കെയർ ഹോം’ പദ്ധതിയില്‍ നിന്നും ഒഴിവാക്കപെട്ടിരുന്നു.

വീണ്ടും ഞങ്ങള്‍ കളക്ടറെ സമീപിക്കുകയും കാര്യങ്ങള്‍ വിശദീകരിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തില്‍ അവര്‍ ജില്ലയില്‍ ഒരു പ്രമുഖ വ്യക്തി ഒരു വീട് സ്പോൺസർ ചെയ്യാമെന്ന് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹത്തെ കാണുവാനും ഞങ്ങളെ ഉപദേശിച്ചു. കളക്ടറുടെ അസിസ്റ്റന്റ് അനില്‍കുമാര്‍ സാറിനെ ഞങ്ങള്‍ക്ക് പരിചയപ്പെടുത്തി തരികയും അദ്ദേഹം സ്‌പോൺസറുടെ അഡ്രസ്സും ഫോൺ നമ്പറും തരികയും ചെയ്തു. സ്‌പോൺസറെ ഞങ്ങള്‍ ഫോണില്‍ വിളിച്ച് സംസാരിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത് ഞങ്ങള്‍ കാറളം പഞ്ചായത്തില്‍ ആണ് വീട് പണിതു നല്‍കുവാന്‍ ഉദ്ദേശിക്കുത് എന്നാണ് . വീണ്ടും ഞങ്ങള്‍ വിഷമത്തിലായി. രണ്ടും കല്പിച്ച് തങ്കപ്പനേയും കൂടി ബാങ്ക് പ്രസിഡണ്ട് രാഘവന്‍ മാഷും ഉള്‍പ്പെടെ സ്‌പോൺസറെ നേരിട്ട് തൃശൂരുള്ള അദ്ദേഹത്തിന്റെ വീട്ടിൽ കാണുവാന്‍ പോയി. തങ്കപ്പനെ അദ്ദേഹത്തിന് പരിചയപ്പെടുത്തി കൊടുക്കുകയും ചെയ്തപ്പോള്‍ സ്‌പോസറുടെ തീരുമാനം കാറളം പഞ്ചായത്തില്‍ നിന്നും മുരിയാട് പഞ്ചായത്തിലേക്ക് മാറ്റി. അപ്പോള്‍ തന്നെ വീടിന്റെ പണി തുടങ്ങുവാന്‍ ഞങ്ങളോട് നിര്‍ദ്ദേശിക്കുകയും 50,000 രൂപ മുൻകൂർ തരികയും ചെയ്തു. അപ്പോള്‍ തങ്കപ്പന്റെ കണ്ണില്‍ നിന്നും ഉതിർന്നുവീണത് വീണത് കണ്ണുനീര്‍ തുള്ളികള്‍ ആയിരുില്ല. എത്രയും വേഗം പണി പൂര്‍ത്തീകരിക്കുവാനുള്ള നിശ്ചയവുമായി ഞങ്ങള്‍ തിരിച്ചു. എപ്രില്‍ 10-ാം തീയതി ഇരിങ്ങാലക്കുട എം.എല്‍.എ പ്രൊഫ. കെ.യു അരുണന്‍ വീടിന്റെ തറക്കല്ലിട്ടു. പണി അതിവേഗം പുരോഗമിച്ചു. അതിനിടയില്‍ അദ്ദേഹം ബാക്കി പൈസ കൂടി തന്നുകൊണ്ടിരുന്നു. ഒരു പക്ഷെ ‘കെയർ ഹോം’ പദ്ധതി പ്രകാരം പണി തീര്‍ത്ത വീടുകളില്‍ നിന്നും വ്യത്യസ്തമായി കൂടുതല്‍ സൗകര്യങ്ങളോടു കൂടി തന്നെ വീടിന്റെ പണി പൂര്‍ത്തീകരിക്കുവാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു എുള്ളതില്‍ നിറഞ്ഞ ചാരിതാര്‍ത്ഥ്യം ഉണ്ടായി.

ജൂൺ 15 ന് ചാലക്കുടിയില്‍ നടന്ന ‘കെയർ ഹോം ‘ രണ്ടാം ഘട്ട താക്കോല്‍ ദാനചടങ്ങില്‍ നമ്മുടെ പ്രിയപ്പെട്ട സ്പോൺസറായ ഹംസ സാറിനും കണ്ണന്‍ മാഷിനും സഹകരണ വകുപ്പു മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ മൊമെന്‍ന്റോ നല്‍കി ആദരിക്കുകയും അനുമോദിക്കുകയും ചെയ്തു. കേരളത്തില്‍ താനെ ഇത് ഒറ്റപ്പെട്ട കാര്യമാണെ് മന്ത്രി അന്ന് സൂചിപ്പിച്ചു. എന്തു കൊണ്ടാണ് കളക്ടറുടെ മനസ്സലിഞ്ഞത് ! കാറളം പഞ്ചായത്തില്‍ നിന്നും മുരിയാട് പഞ്ചായത്തിലേക്ക് വീടു പണിതു നല്‍കുവാനുള്ള തീരുമാനം ഹംസ സാര്‍ മാറ്റിയത് എന്തുകൊണ്ടാണ്. തങ്കപ്പൻ ഒരു തെങ്ങു കയറ്റ തൊഴിലാളിയായിരുന്നു. 1968 -ല്‍ ഒരു തെങ്ങില്‍ നിന്നും വീണ് അദ്ദേഹത്തിന്റെ ഒരു കൈ മുഴുവനായും നഷ്ടപ്പെ ട്ടിരുന്നു. ഒരു കൈ ഇല്ലാത്ത ആളായിരുന്നു ഒരു കുടുംബത്തിന്റെ ആശ്രയം. ഇങ്ങനെയുള്ള തങ്കപ്പനെ കണ്ടപ്പോഴാണ് കളക്ടറുടെയും സ്‌പോസറുടെയും മനസ്സ് മാറിയത്. തൃശൂര്‍ മാസ്റ്റേഴ്‌സ് കോളേജ് ഡയറക്ടര്‍ ഹംസ സാറും അദ്ദേഹത്തിന്റെ സുഹൃത്തും സഹപ്രവര്‍ത്തകനുമായിരു . കണ്ണന്‍ മാഷും ആണ് ആ മഹാമനസ്‌കരായ നമ്മുടെ സ്‌പോൺസർമാർ. ഹംസ മാഷ് പി.എസ്.സി ടെസ്റ്റ് എഴുതി ഗവമെന്റ് വകുപ്പിൽ ജോലി നേടിയെടുത്തയാളാണ്. എന്നാൽ അദ്ദേഹം ജോലി രാജി വച്ച് അനേകായിരം പേര്‍ക്ക് PSC വഴിയും മറ്റു ടെസ്റ്റുകള്‍ എഴുതിയും ജോലി ലഭിക്കുതിനു വേണ്ട സൗകര്യമൊരുക്കുതിനു വേണ്ടി തൃശൂര്‍ എം ജി റോഡില്‍ മാസ്റ്റേഴ്സ് കോളേജ് എന്ന സ്ഥാപനം കണ്ണന്‍ മാഷെ കൂടി ചേര്‍ത്ത് തുടങ്ങുകയും ഇപ്പോള്‍ സർക്കാർ പരീക്ഷകളില്‍ ഒന്നാം റാങ്ക് ഉള്‍പ്പെടെ നിരവധി റാങ്കുകാരെ സമ്മാനിച്ച് വളരെയധികം പേര്‍ക്ക് തൊഴില്‍ നേടിക്കൊടുക്കുന്നതിൽ വ്യാപൃതനായിരിക്കുന്നു. മാസ്റ്റേഴ്‌സ് കോളേജിനും അതിന്റെ സാരഥികളായ ഹംസ മാസ്റ്റര്‍ക്കും കുടുംബാംഗങ്ങള്‍ക്കും കണ്ണന്‍ മാസ്റ്റര്‍ക്കും കുടുംബാംഗങ്ങള്‍ക്കും എല്ലാ വിധ ആശംസകളും ഭാവുകങ്ങളും നേരുന്നു . അതോടൊപ്പം തങ്കപ്പന്‍ ചേട്ടനും കുടുംബവും സമാധാനത്തോടെയും സന്തോഷത്തോടു കൂടി ആ വീട്ടിൽ താമസിക്കുമാറാകട്ടെ എന്നും ആശംസിക്കുന്നു.

Leave a comment

Top