എസ്.എന്‍ ടി.ടി.ഐയില്‍ 100% വിജയം നേടിയ ഡി.എഡ് ബാച്ചിന്‍റെ മെറിറ്റ് ഡേ


ഇരിങ്ങാലക്കുട :
എസ്.എന്‍ ടി.ടി.ഐയിലെ 2017-19 വര്‍ഷം 100% വിജയം നേടിയ ഡി.എഡ് ബാച്ചിന്‍റെ ‘മെറിറ്റ് ഡേ’ യുടെ ഉദ്ഘാടനവും സര്‍ട്ടിഫിക്കറ്റ് വിതരണവും ഇരിങ്ങാലക്കുട സി.ഐ. ബിജോയ് പി.ആര്‍ നിര്‍വ്വഹിച്ചു. എസ് എന്‍ സ്‍കൂളുകളുടെ കറസ്‍പോണ്ടന്റ് മാനേജര്‍ പി.കെ.രതന്‍ മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ പി.ടി.എ. പ്രസിഡന്റ് സോജി വര്‍ഗ്ഗീസ് ഉപഹാരസമര്‍പ്പണം നടത്തി. പ്രിന്‍സിപ്പല്‍ എ.ബി.മൃദുല, ഹയര്‍സെക്കന്ററി പ്രിന്‍സിപ്പല്‍ കെ.ജി.സുനിത, ഹൈസ്കൂള്‍ ഹെഡ്മിസ്ട്രസ്സ് കെ.മായ, എല്‍ പി ഹെഡ്മിസ്ട്രസ്സ് പി.എസ്. ബിജുന, ടി ടി ഐ വിഭാഗം അദ്ധ്യാപകനായ ജിനോ.ടി.ജി എന്നിവര്‍ സംസാരിച്ചു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top