ക്രൈസ്റ്റ് കോളേജ് വിദ്യാര്‍ത്ഥികൾ തൃശൂര്‍ ഗവ. മാനസികാരോഗ്യ കേന്ദ്രത്തിന് വീല്‍ചെയറുകൾ നല്‍കി

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജിലെ സാമൂഹികസേവന സംഘടനയായ തവനിഷിന്‍റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ തൃശ്ശൂർ പടിഞ്ഞാറേകോട്ടയിലെ ഗവ. മാനസ്സിക ആരോഗ്യ കേന്ദ്രത്തിൽ വീല്‍ ചെയറുകൾ നല്‍കി. സ്റ്റാഫ് കോർഡിനേറ്റർ പ്രൊഫ. മൂവീഷ് മുരളി, പ്രസിഡന്റ് കൃഷ്ണവേണി, സെക്രട്ടറി സൂരജ്.പി.എ, ട്രഷറർ അഞ്ജന, തുടങ്ങിയവരുടെ നേതൃത്വത്തിൽ ക്രൈസ്റ്റിലെ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ നിന്ന് സംഭരിച്ച തുക മാനസിക്കരോഗ്യ കേന്ദ്രം നഴ്സിംഗ് സുപ്രണ്ട് ഡോ. രേഖയ്ക്ക് കൈമാറി. മുപ്പതോളം വിദ്യാർത്ഥികൾ സേവന പ്രവര്‍ത്തനങ്ങളിൽ പങ്കെടുത്തു. സംഘടനയുടെ നേതൃത്വത്തിൽ 16000 രൂപ വിലമതിക്കുന്ന 2 വീൽചെയർ ,15000 രൂപയുടെ തുണിത്തരങ്ങൾ എന്നിവയാണ് വിതരണം ചെയ്തത്.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top