പി.കെ.ചാത്തൻ മാസ്റ്റർ സ്മാരക കമ്മ്യൂണിറ്റി ഹാളിന്‍റെ പുനർനിർമ്മാണ ഉദ്ഘാടനം നടത്തി


മാപ്രാണം :
കേരള സംസ്ഥാനത്തിന്‍റെ പ്രഥമ തദ്ദേശസ്വയംഭരണ – പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രിയും, പൊറത്തിശ്ശേരി ഗ്രാമപഞ്ചായത്തിന്‍റെ ആദ്യ പ്രസിഡണ്ടും കൂടിയായിരുന്ന പി.കെ.ചാത്തൻ മാസ്റ്ററുടെ സ്മരണക്കായി 3 കോടി രൂപ ചിലവിട്ട് നഗരസഭ പുനർനിർമ്മിക്കുന്ന കമ്മ്യൂണിറ്റി ഹാളിന്‍റെ നിർമ്മാണ ഉദ്ഘാടനം മാപ്രാണത്ത് നഗരസഭ ചെയർപേഴ്സൺ നിമ്യ ഷിജു നിർവ്വഹിച്ചു. നഗരസഭ വൈസ് ചെയർപേഴ്സൺ രാജേശ്വരി ശിവരാമൻ നായർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിന് വാർഡ് കൗൺസിലറും ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനുമായ പി.എ. അബ്ദുൾ ബഷീർ സ്വാഗതവും മുനിസിപ്പൽ സെക്രട്ടറി കെ.എസ്. അരുൺ റിപ്പോർട്ടും അവതരിപ്പിച്ചു.

വികസന കാര്യ സ്റ്റാന്റിംഗ് കമ്മിററി ചെയർമാൻ കുരിയൻ ജോസഫ്, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ മീനാക്ഷി ജോഷി, വിദ്യാഭ്യാസ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ബിജു ലാസർ, കൗൺസിലർമാരായ പി.വി.ശിവകുമാർ, എം.സി. രമണൻ, റോക്കി ആളൂക്കാരൻ എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. യോഗത്തിന് മുനിസിപ്പൽ എഞ്ചിനീയർ ജോസ്.എച്ച്. ജോൺസ് നന്ദിയും രേഖപ്പെടുത്തി. ചടങ്ങിൽ കൗൺസിലർമാർ, മുൻ ചെയർമാൻമാർ, മുൻ കൗൺസിലർമാർ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ,പൊതുജനങ്ങൾ തുടങ്ങീയവർ പങ്കെടുത്തു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top