സ്പാനിഷ് ചിത്രമായ ‘സണ്‍ഡേയ്‌സ് ഇല്‍ നെസ്സ്’ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി വെള്ളിയാഴ്ച സ്‌ക്രീന്‍ ചെയ്യുന്നു


ഇരിങ്ങാലക്കുട :
68-ാമത് ബെര്‍ലിന്‍ അന്തര്‍ദേശീയ ചലച്ചിത്രോല്‍സവത്തില്‍ പനോരമ വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച സ്പാനിഷ് ചിത്രമായ ‘സണ്‍ഡേയ്‌സ് ഇല്‍ നെസ്സ്” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ജൂണ്‍ 28 വെള്ളിയാഴ്ച ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലെ ഓര്‍മ്മ ഹാളില്‍, വൈകീട്ട് 6:30ന് സ്‌ക്രീന്‍ ചെയ്യുന്നു. നീണ്ട 35 വര്‍ഷങ്ങള്‍ക്ക് ശേഷം, എട്ട് വയസ്സുള്ളപ്പോള്‍ തന്നെ ഉപേക്ഷിച്ച മാതാവിനെ തേടി മകള്‍ എത്തുന്നു. കാടിനുള്ളിലെ തന്‍റെ വീട്ടില്‍ തന്നോടൊപ്പം പത്ത് ദിവസം ചിലവഴിക്കണമെന്ന ആവശ്യം മകള്‍ അമ്മയുടെ മുന്നില്‍ വയ്ക്കുന്നു. 2018 ല്‍ പുറത്തിറങ്ങിയ ചിത്രത്തിന്റെ പ്രദർശന സമയം 113 മിനിറ്റ്.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top