ജെ.സി.ഐ ഇരിങ്ങാലക്കുടയുടെ 15 -ാം ജന്മദിനാഘോഷവും സ്നേഹ ഭവനങ്ങളുടെ താക്കോൽദാനവും ജൂലൈ രണ്ടിന്


ഇരിങ്ങാലക്കുട :
ഇരിങ്ങാലക്കുട ജൂനിയർ ചേംബർ ഇന്‍റർനാഷണലിന്‍റെ പതിനഞ്ചാം ജന്മദിനാഘോഷവും സ്നേഹ ഭവനങ്ങളുടെ താക്കോൽദാനവും ജെ.സി.ഐ നാഷണൽ പ്രസിഡന്‍റ് ഷിരിഷ്‌ ഡൂണ്ടുവിനു സ്വീകരണവും ജൂലൈ രണ്ടിന് ചൊവ്വാഴ്ച വൈകിട്ട് 7 മണിക്ക് ഐ.ടി.യു ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കും. ജെ.സി.ഐ പ്രസിഡന്റ് ഷിജു പെരേപ്പാടൻ അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ.സോൺ പ്രസിഡന്റ് രജനീഷ് അവിയാൻ, ഗ്ലോബൽ ലീഗൽ കൗൺസിൽ അംഗം അഡ്വ. രാകേഷ് ശർമ്മ, ദേശീയ സോൺ നേതാക്കൾ എന്നിവർ പങ്കെടുക്കും. വൈകിട്ട് 6 മണിക്ക് മുനിസിപ്പൽ ചെയർപേഴ്സൺ നിമ്യ ഷിജു ഠാണാവില്‍ വച്ച് നാഷണൽ പ്രസിഡണ്ടിനെ സ്വീകരിക്കും.

ജെ.സി.ഐയുടെ പതിനഞ്ചാം വാർഷികത്തോടനുബന്ധിച്ച് വിപുലമായ സാമൂഹ്യസേവന പദ്ധതികളാണ് നടപ്പിൽ വരുത്തുന്നത്. ചെമ്മണ്ടയിൽ നിർധനരായ വീടില്ലാത്ത തൃക്കൂർ കുട്ടപ്പൻ വിനീതിന്‍റെ കുടുംബത്തിന് ഒരു ഭവനവും, കരുവന്നൂരിൽ പ്രളയത്തിൽ വീട് പൂർണമായും തകർന്നു മരണപ്പെട്ട ഷംസുദ്ദിന്‍റെ വിധവയ്ക്കും വീടുകൾ പണിതീർത്ത് ജൂലൈ രണ്ടിന് ഭവനങ്ങളുടെ താക്കോൽദാനം നിർവഹിക്കും. 650 സ്ക്വയർ ഫീറ്റ് ഉള്ള വീട് ആണ് ജെസിയെ പണിതു നൽക്കുന്നത്. ജെ.സി.ഐ ഓഫർ ഷോപ്പ് എന്ന മൊബൈൽ അപ്ലിക്കേഷൻ പുറത്തിറക്കും. ഉപഭോക്താക്കൾക്ക് വിലക്കുറവിൽ സാധനങ്ങൾ വാങ്ങുന്നതിനും ചെറുകിടക്കാർക്കും ചെറുകിട സംരംഭകർക്കും ബിസിനസുകാർക്കും അവരുടെ ഉൽപ്പന്നങ്ങൾ യഥാസമയം ആവശ്യക്കാർക്ക് വിൽക്കുന്നതിനും സഹായകമാകുന്നതാണ് ഈ ഈ മൊബൈൽ അപ്ലിക്കേഷൻ. പുല്ലൂർ മിഷൻ ആശുപത്രിക്കു സമീപം ബസ്
കാത്തിരിപ്പ് കേന്ദ്രം നിർമിച്ചു നൽകും. ബൈപ്പാസ് റോഡിൽ അനുമതി ലഭിക്കുന്ന മുറയ്ക്ക് ബസ് കാത്തിരിപ്പ് കേന്ദ്രം നിർമിച്ചു നൽകും, വിദ്യാർത്ഥികൾ നല്ല മനോഭാവം വളർത്തിയെടുക്കാൻ ആരംഭിച്ച ബെറ്റർ വേൾഡ് പദ്ധതിയിൽ 10000 കുട്ടികൾക്ക് പരിശീലനം നൽകും. വനിതാ പോലീസ് സ്റ്റേഷനിൽ വരുന്ന കുട്ടികൾക്കായി ഊഞ്ഞാലും പുൽത്തകിടിയും ചുമർചിത്രങ്ങളും നൽകിക്കഴിഞ്ഞു. മുൻസിപ്പൽ പാർക്കിൽ ജെ.സി.ഐ എൽ.ഇ.ഡി ബൾബുകൾ നൽകി. ക്ലീൻ ഇരിങ്ങാലക്കുട പദ്ധതിയുടെ ഭാഗമായി പന്ത്രണ്ടാം വാർഡ് ക്രൈസ്റ്റ് കോളേജ് ലിങ്ക് റോഡ് ജെ.സി.ഐ ഏറ്റെടുക്കുന്നു. റോഡിനിരുവശവും ചെടികൾ വെച്ച് മാലിന്യം നീക്കി പരിസരവും വൃത്തിയാക്കുകയും പദ്ധതിയുടെ ഭാഗമായി ബൈപ്പാസ് റോഡിൽ സ്പീഡ് ബ്രേക്കറുകൾ, റോഡിലേക്ക് എൽ.ഇ.ഡി ലൈറ്റുകൾ എന്നിവ നൽകി. പത്രസമ്മേളനത്തിൽ ജെ.സി.ഐ പ്രസിഡന്റ് ഷിജു പെരേപ്പാടൻ, സെക്രട്ടറി സലീഷ് കുമാർ, പ്രോഗ്രാം ഡയറക്ടർ ടെൽസൺ കോട്ടോളി, പ്രോജക്ട് ഡയറക്ടർ നിസാർ അഷറഫ്, ട്രഷറർ ഷാറ്റോ തെക്കേത്തല, മുൻ പ്രസിഡന്റ് ലിഷോൻ ജോസ്, ചാർട്ടർ പ്രസിഡന്റ് അഡ്വ. ജോൺ നിധിൻ തോമസ് എന്നിവർ പങ്കെടുത്തു

Leave a comment

Top