ആളൂര്‍ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ 21-ാം വാര്‍ഷികം നടത്തി


കല്ലേറ്റുംകര :
ആളൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് 21-ാം വാര്‍ഷികം ‘അരങ്ങ് 2019 ‘ വിവിധ പരിപാടികളോട്കൂടി നടത്തി. സി.ഡി.എസ് ചെയര്‍പേഴ്സണ്‍ രതി സുരേഷ്, സി.ഡി.എസ് വൈസ് പ്രസിഡണ്ട് ലീന ഉണ്ണികൃഷ്ണന്‍ എന്നവരുടെ നേതൃത്തില്‍ കുടുംബശ്രീ അംഗങ്ങളുടെ കലാപരിപാടികളും, വര്‍ണ്ണശബളമായ ഘോഷയാത്രയും സംഘടിപ്പിച്ചു. കുടുംബശ്രീ ഹാളില്‍ ചേര്‍ന്ന സമ്മേളനം പഞ്ചായത്ത്പ്രസിഡന്‍റ് സന്ധ്യ നൈസന്‍റെ അധ്യക്ഷതയില്‍ ചലച്ചിത്ര ഗാനരചയിതാവും കവിയുമായ ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ ഉദ്ഘാടനം നിർവഹിച്ചു.

കുസുമം ജോസഫ് മുഖ്യപ്രസംഗം നടത്തി. ജില്ലാ പഞ്ചായത്ത് മെമ്പർ കാതറിൻ പോള്‍, വൈസ് പ്രസിഡന്റ് എ.ആർ.ഡേവിസ്സ്, സ്ഥിരം സമിതി അധ്യക്ഷന്മാരായ സി.ജെ.നിക്സൺ, അജിത സുബ്രഹ്മണ്യൻ, അംബിക ശിവദാസന്‍ മെമ്പർമാരായ മുജീബ്.കെ.എം, ഹെലന്‍ ചാക്കോ, മിനി ജോണ്‍സണ്‍, ഐ.കെ.ചന്ദ്രന്‍, മുന്‍ പഞ്ചായത്ത് പ്രസിഡണ്ട് എം.എസ്. മൊയ്തീന്‍, വിവിധ രാഷ്ട്രീയകക്ഷി നേതാക്കളായ കെ.ആര്‍. ജോജോ, ടി.ജെ.ബിന്നി, ടി.സി. അര്‍ജുനന്‍, സോമന്‍ ചിറ്റേത്ത്, പി.എസ്.സുബീഷ് എന്നിവർ ആശംസാ പ്രസംഗം നടത്തി, മെമ്പര്‍ സെക്രട്ടറി റീന.ടി.ജെ നന്ദിയർപ്പിച്ചു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top