എച്ച്.ഡി.പി ഹയർ സെക്കൻഡറി സ്കൂളിൽ ലഹരിക്കെതിരെ റാലിയും പോസ്റ്റർ പ്രദർശനവും നടത്തി


എടതിരിഞ്ഞി :
എടതിരിഞ്ഞി എച്ച്.ഡി.പി ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റ് ലഹരി വിരുദ്ധ ദിനം ആചരിച്ചു. പ്രോഗ്രാം ഓഫീസർ ആനി ജോർജ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സ്കൂൾ പരിസരത്തുനിന്നും എടതിരിഞ്ഞി സെന്റർ വരെ വിദ്യാർത്ഥികൾ ലഹരി വിരുദ്ധ റാലി നടത്തി. എക്സയ്സ് വകുപ്പ് നൽകിയ ലഘുലേഖകൾ വഴിയോരങ്ങളിൽ വിതരണം ചെയ്തു. രണ്ടാം വർഷ വളണ്ടിയേഴ്സ് ഗ്രൂപ്പുകളായി തിരിഞ്ഞ് ലഹരി ഉപേക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ പറ്റി ഒന്നാം വർഷ വിദ്യാർത്ഥികളോട് സംസാരിക്കുകയും ലഹരി വിരുദ്ധ പ്രതിജ്ഞ എടുപ്പിക്കുകയും ചെയ്തു. ലഹരിക്ക് എതിരെ വിദ്യാർഥികൾ തയാറാക്കിയ പോസ്റററുകളുടെ പ്രദർശനവും നടത്തി.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top