അടിയന്തിരാവസ്ഥ വിരുദ്ധദിനാചരണവും ഗിരിഷ് കര്‍ണാട് അനുസ്മരണവും


ഇരിങ്ങാലക്കുട :
പുരോഗമന കലാസാഹിത്യസംഘം ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അടിയന്തിരാവസ്ഥ വിരുദ്ധദിനാചരണവും ഗിരിഷ് കര്‍ണാട് അനുസ്മരണവും നടത്തി. എസ് ആന്‍ഡ് എസ് ഹാളില്‍ അടിയന്തിരാവസ്ഥയില്‍ തടവിലാക്കപെട്ട കെ.എസ്. ശങ്കരന്‍ ഉദ്ഘാടനം ചെയ്തു. ഡോ കെപി ജോര്‍ജ് അധ്യക്ഷനായി. കെ.എസ്. ശങ്കരനേയും അടിയന്തിരാവസ്ഥയില്‍ അറസ്റ്റ് ചെയ്ത് ജയിലിലടച്ച ഇരിങ്ങാലക്കുടയിലെ പോള്‍ കോക്കാട്ട്, കെപി ദിവാകരന്‍, പിഡി പോള്‍ എന്നിവരേയും സികെ ചന്ദ്രന്‍ ആദരിച്ചു. അഡ്വ വിഡി പ്രേംപ്രസാദ് ഗിരിഷ്‌കര്‍ണാട് അനുസ്മരണം നടത്തി. കെ രാജേന്ദ്രന്‍ സ്വാഗതവും പി ഗോപിനാഥ് നന്ദിയും പറഞ്ഞു

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top