നടനകൈരളിയിൽ 24-ാമത് നവര സാധന ശിൽപശാല


ഇരിങ്ങാലക്കുട :
നാട്യാചാര്യൻ വേണുജി മുഖ്യ ആചാര്യനായി ജൂൺ ആദ്യവാരം മുതൽ ആരംഭിച്ച ഇരുപത്തിനാലാമത് നവര സാധന ശിൽപശാലയിൽ പങ്കെടുക്കാൻ ഇന്ത്യയുടെ നാനാഭാഗത്തുനിന്നും ഭരതനാട്യം, ഒഡീസി, കുച്ചിപ്പുടി, തീയേറ്റർ എന്നീ മേഖലയിൽ പ്രവർത്തിക്കുന്ന 10 കലാപ്രവർത്തകർ ഇരിങ്ങാലക്കുട നടനകൈരളിയിൽ പരിശീലനം തുടരുന്നു. ഭരതനാട്യം നർത്തകരായ പ്രീതി ഭരദ്വാജ്, വിജ്ഞ രഞ്ജിത്ത്, മേഘാ കൃഷ്ണൻ, ഒഡീസി നർത്തകി ദിവ്യ ശർമ, മോഹിനിയാട്ടം നർത്തകി ബിന്ദു രാജേന്ദ്രൻ, ലക്നൗ നിന്നുള്ള തീയേറ്റർ കലാകാരൻ റിതുൽ സിങ് എന്നിവർ ഇതിൽ ഉൾപ്പെടുന്നു. നവരസങ്ങളെ അതിന്‍റെ പൂർണ്ണതയിൽ ആവിഷ്കരിക്കുന്ന ഈ ശിൽപശാല ജൂൺ 30ന് സമാപിക്കും

Leave a comment

Top