വിദ്യാഭ്യാസ അവാർഡ് വിതരണവും വായനാപക്ഷാചരണവും നടത്തി


കല്ലേറ്റുംകര :
ആളൂർ ഗ്രാമപഞ്ചായത്തും പഞ്ചായത്ത് വായനശാലയും സംയുക്തമായി വായനാ പക്ഷാചരണവും പ്ലസ്ടു, എസ്.എസ്.എൽ.സി ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്ക് സമ്മാനദാനവും 100% വിജയം കരസ്ഥമാക്കിയ സ്കൂളുകൾക്ക് അവാര്‍ഡ്ദാനവും നടത്തി. പഞ്ചായത്ത് കുടുംബശ്രീ ഹാളിൽ ചേർന്ന യോഗത്തിൽ എംഎൽഎ പ്രൊഫ. കെ യു അരുണൻ മാസ്റ്റർ സമ്മാനദാനം നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ കാതറിൻ പോൾ വായന പക്ഷാചരണ സന്ദേശം നൽകി.

പഞ്ചായത്ത് പ്രസിഡൻറ് സന്ധ്യ നൈസണ്‍ അധ്യക്ഷയായി. വൈസ് പ്രസിഡൻറ് ആർ ഡേവിസ്സ്, സ്ഥിരം സമിതി അധ്യക്ഷന്മാരായ സി കെ നിക്സൺ, അജിത സുബ്രഹ്മണ്യൻ, മെമ്പർമാരായ ടിവി ഷാജു, എംഎസ് മൊയ്തീൻ, സുരേഷ് ബ്ലോക്ക്‌ പഞ്ചായത്ത് അംഗം ഷൈനി സന്റോ, പി ബി സുബീഷ് , ജോജോ കെ ആര്‍, എം ബി ലത്തീഫ് എന്നിവർ ആശംസാ പ്രസംഗം നടത്തി, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ അംബിക ശിവദാസൻ സ്വാഗതവും പഞ്ചായത്ത് സെക്രട്ടറി പി എസ് ശ്രീകാന്ത് നന്ദിയും പറഞ്ഞു.

Leave a comment

Top