ആനന്ദപുരം ശ്രീകൃഷ്ണ സ്കൂളിൽ അന്താരാഷ്ട്ര യോഗാദിനം ആചരിച്ചു

ആനന്ദപുരം : ആനന്ദപുരം ശ്രീകൃഷ്ണ സ്കൂളിൽ അന്താരാഷ്ട്ര യോഗാദിനം ആചരിച്ചു.
വിദ്യാലയത്തിൽ പ്രവർത്തിക്കുന്ന യോഗ പരിശീലന സംഘത്തിലെ കുട്ടികളുടെ നേതൃത്വത്തിൽ യോഗ പ്രദർശനവും ഉണ്ടായി. ഗണിതാദ്ധ്യാപകൻ ജി സതീഷ് യോഗയുടെ പ്രാധാന്യത്തെക്കുറിച്ചു സംസാരിച്ചു. സ്കൂളിൽ യോഗ പരിശീലിപ്പിക്കുന്ന യോഗാചാര്യൻ ഷിബുവിനെയും യോഗ പരിശീലിക്കുന്ന വിദ്യാർത്ഥികളെയും ഉപഹാരം നൽകി ആദരിച്ചു . അദ്ധ്യാപകരായ രഘു പി, മിനി സി, എന്നിവർ നേതൃത്വം നൽകി.

Leave a comment

Top