ഗ്രാമികയിൽ ഗിരീഷ് കർണാട് അനുസ്മരണവും ചലച്ചിത്ര പ്രദർശനവും ഞായറാഴ്ച

കുഴിക്കാട്ടുശ്ശേരി : കുഴിക്കാട്ടുശ്ശേരി ഗ്രാമികയിൽ 16 ഞായറാഴ്ച പ്രമുഖ ചലച്ചിത്ര നാടക പ്രവർത്തകൻ ഗിരീഷ് കർണാട് അനുസ്മരണ പരിപാടി സംഘടിപ്പിക്കുന്നു. 5 മണിക്ക് മാധ്യമ പ്രവർത്തകയും നാടക പ്രവർത്തകയുമായ രേണു രാമനാഥ് ഗിരീഷ് കർണാട് അനുസ്മരണ പ്രഭാക്ഷണം നടത്തും. തുടർന്ന് ഗിരീഷ് കർണാട് സംവിധാനം ചെയ്ത പ്രശസ്ത കന്നട ചലച്ചിത്രം വംശവൃക്ഷ പ്രദർശിപ്പിക്കും. മികച്ച സംവിധാനത്തിനുള്ള ദേശീയ പുരസ്കാരവും -മികച്ച ചിത്രമടക്കം 5 സംസ്ഥാന പുരസ്കാരങ്ങളും ഈ സിനിമക്ക് ലഭിച്ചിട്ടുണ്ട്. ഗ്രാമിക ഫിലിം സൊസൈറ്റിയും, നാടക് മാള മേഖല കമ്മിറ്റിയും സംയുക്തമായാണ് അനുസ്മരണം സംഘടിപ്പിക്കുന്നത്.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top