പാലരുവി എക്സ്പ്രസിന് ഇരിങ്ങാലക്കുടയിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യം വീണ്ടും ശക്തമാകുന്നു


കല്ലേറ്റുംകര :
യാത്രാക്ലേശം രൂക്ഷമായ സാഹചര്യത്തിൽ പാലരുവി എക്സ്പ്രസിന് ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന് റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. വൈകിട്ട് മൂന്നുമണിക്ക് തൃശ്ശൂരിൽ നിന്നുള്ള വേണാട് എക്സ്പ്രസ് കഴിഞ്ഞാൽ വൈകിട്ട് ആറുമണിക്ക് പാസഞ്ചർ ട്രെയിനിനു മാത്രമേ ഇരിങ്ങാലക്കുടയിൽ നിലവിൽ സ്റ്റോപ്പുള്ള. അതുപോലെ രാവിലെ 7:50 കഴിഞ്ഞാൽ എറണാകുളം ഭാഗത്തേക്ക് പത്തുമണിക്ക് മാത്രമേ ഇരിങ്ങാലക്കുടയിൽ നിന്നും ട്രെയിൻ ഉള്ളൂ.

ഇത്തരമൊരു ആവശ്യം കഴിഞ്ഞ അഞ്ചു വർഷമായി യാത്രക്കാർ സ്ഥിരമായി ആവശ്യപ്പെടുന്നതാണ്. പാലരുവി എക്സ്പ്രസ് ഇരിങ്ങാലക്കുട സ്റ്റോപ്പ് അനുവദിച്ചാൽ യാത്രാക്ലേശം ഒരു പരിധിവരെ പരിഹരിക്കാനാവും. അതുപോലെ തന്നെ വൈകീട്ട് ആറു മണി കഴിഞ്ഞാൽ 7:50 നാണ് എറണാകുളം, തൃശൂർ ഭാഗത്തേക്ക് ട്രെയിൻ ഉള്ളത്. നിയുക്ത എം പി ടി.എൻ. പ്രതാപനും കേന്ദ്ര മന്ത്രി പീയൂഷ് ഗോയലിനും പാസഞ്ചേഴ്സ് അസോസിയേഷൻ ഇതുസംബന്ധിച്ചുള്ള നിവേദനം നൽകി. ഇരിങ്ങാലക്കുട റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ഷാജു ജോസഫ്,ബിജു പനംകുടൻ, സുഭാഷ് എന്നിവർ സംസാരിച്ചു

Leave a comment

Top