സൗജന്യ കാർഷിക വൈദ്യുതി ആനുകൂല്യങ്ങൾക്കായി കൃഷി ഭവനിൽ അപേക്ഷ സമർപ്പിക്കണം

വെള്ളാങ്ങല്ലൂർ : സർക്കാർ നിർദ്ദേശപ്രകാരം സൗജന്യ കാർഷിക വൈദ്യുതി പദ്ധതിയിൽ ആനുകൂല്യം ലഭിക്കുന്ന കർഷകരുടെ വിവരങ്ങൾ പരിശോധിക്കുന്നതിന് വെള്ളാങ്ങല്ലൂർ, വേളൂക്കര, പൂമംഗലം, പടിയൂർ, പുത്തൻചിറ തുടങ്ങിയ കൃഷിഭവൻ പരിധിയിൽ വരുന്ന ഗുണഭോക്താക്കൾ 2019ജൂൺ മാസം 31 ന് മുൻപായി ആനുകൂല്യം ലഭിച്ചുകൊണ്ടിരിക്കുന്ന കൃഷിസ്ഥലത്തിന്റെ കൈവകാശ സർട്ടിഫിക്കറ്റ് വൈദ്യുതി കൺസ്യൂമർ കാർഡ് / നമ്പർ, അവസാനം ലഭിച്ച വൈദ്യുതി ബില്ല് എന്നിവ സഹിതം അതാത് കൃഷി ഭവനിൽ അപേക്ഷ സമർപ്പിക്കണമെന്ന് വെള്ളാങ്ങല്ലൂർ കൃഷി അസിസ്റ്റൻറ് ഡയറക്ടർ അറിയിക്കുന്നു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top