നഗരസഭയിലെ ശുചിത്വാരോഗ്യ പ്രവർത്തനങ്ങൾ ആരംഭിച്ചു


ഇരിങ്ങാലക്കുട :
‘ആരോഗ്യ സുരക്ഷയ്ക്ക് മാലിന്യമുക്ത പരിസരം’ എന്നതിലൂടെ ഇരിങ്ങാലക്കുട നഗരസഭയിലെ ശുചിത്വാരോഗ്യ പ്രവർത്തനങ്ങൾ ആരംഭിച്ചു . വാർഡ് 20 ലെ ശുചിത്വാരോഗ്യ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം പാർക്ക് കോളനിയിൽ വാർഡ് കൗൺസിലർ പി.വി. ശിവകുമാർ നിർവ്വഹിച്ചു. പൊതുകുളങ്ങളും തോടുകളും വൃത്തിയാക്കുക, റോഡരികിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ പെറുക്കി എടുക്കുക, ഗൃഹസന്ദർശനം നടത്തി ശുചിത്വ സന്ദേശം നൽകുക തുടങ്ങീയ പ്രവർത്തനങ്ങളുടെ ആരംഭമാണ് ഇന്ന് കുറിച്ചത്.

തൊഴിലുറപ്പ് തൊഴിലാളികളും പൊതുജനങ്ങളും ചേർന്നാണ് ശുചിത്വാരോഗ്യ പ്രവർത്തനങ്ങൾ നടത്തിയത്. ചടങ്ങിന് ഹെൽത്ത് ഇൻസ്പെക്ടർ പി.ആർ. സ്റ്റാൻലി, ജെ.എച്ച്.ഐ സനോജ്, തൊഴിലുറപ്പ് എഞ്ചിനീയർ സിജിൻ. ടി. എസ്, ആശ വർക്കർ ബേബി ഷാജി, ഹരിത കർമ്മ സേനാംഗം ഓമന കുളങ്ങര, അംഗനവാടി ടീച്ചർ ലതിക എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. യോഗത്തിന് ഹരിത കർമ്മ സേനാംഗം സൗമിനി ശശി നന്ദി രേഖപ്പെടുത്തി.

Leave a comment

Top