സേവാഭാരതി മെഡി സെൽ പ്രവർത്തനങ്ങൾക്കായി പുതിയ വാഹനം


ഇരിങ്ങാലക്കുട :
സേവാഭാരതി മെഡി സെൽ പ്രവർത്തനങ്ങൾക്കായി വാങ്ങിയ വാഹനം ഗായത്രി ഹാൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ പ്രവാസി വ്യവസായിയായ മോഹനൻ പിള്ള കോന്നി ഫ്ലാഗ് ഓഫ് ചെയ്തു. സേവാഭാരതി രക്ഷാധികാരി വി മോഹൻദാസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഡോ: രാജഗോപാൽ ഇംഗ്ലണ്ട്, ഡോ: കെ കെ ഷാജി, സേവാഭാരതി പ്രസിഡന്റ് കെ രവീന്ദ്രൻ, ട്രഷറർ കെ ആർ സുബ്രഹ്മണ്യൻ, ഡി പി നായർ, മെഡി സെൽ അഗങ്ങളായ ഭാഗ്യലത ടീച്ചർ, വി കെ സുരേഷ് എന്നിവർ സംസാരിച്ചു. സ്വന്തം ആദായത്തിൽ നിന്നും 50% എങ്കിലും ദു:ഖിതരുടെ കണ്ണീരൊപ്പാൻ വേണ്ടി ചിലവഴിക്കുമ്പോഴാണ് യഥാർത്ഥ ഈശ്വരഭക്തരാകുന്നതെന്ന് മോഹനൻ പിള്ള ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top