കൊമേഴ്സിൽ 85 %, ഹുമാനിറ്റിസ് 79% എന്നിങ്ങനെ ആകെ 89 ശതമാനം നേടി. സയൻസിൽ നിന്ന് അഖിൽ ഇ എസ് , അശ്വിൻ ടി ബി , നിഖിത വി പി എന്നിവരും ഹ്യൂമാനിറ്റീസിൽ നിന്ന് അയന സി യുമാണ് ഫുൾ എ പ്ലസ് നേടിയിരിക്കുന്നത്. മൂന്നു വിഭാഗത്തിൽ നിന്നുമായി 7 വിദ്യാർഥികൾ 5 A+ നേടി. ഒരു പാട് പരിമിതികൾക്കിടയിൽ നിന്നും നേടിയെടുത്ത ഈ ചരിത്രത്തിന് തിളക്കമേറെയാണ്. പ്രളയം തളർത്തിയ വിദ്യാർത്ഥികളെ ഇത്രയും ഉന്നത വിജയം നേടിയെടുക്കാൻ ഉരുക്കിയെടുത്ത അദ്ധ്യാപകർ പി ടി എ, മാനേജ്മെന്റ് എന്നിവരുടെ കഠിനപ്രയത്നവും ആത്മാർത്ഥയും അർപ്പണവും ഏറെ അഭിനന്ദനീയമാണ്
