മുസ്ലിം സർവ്വീസ് സൊസൈറ്റി ഇരിങ്ങാലക്കുട യുണിറ്റ് റമളാൻ റിലീഫ് വിതരണം ചെയ്തു

ഇരിങ്ങാലക്കുട : മുസ്ലിം സർവ്വീസ് സൊസൈറ്റി ഇരിങ്ങാലക്കുട യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കാട്ടുങ്ങച്ചിറ പി ടി ആർ മഹൽ ഹാളിൽ റമളാൻ റിലീഫ് കിറ്റ് വിതരണം ചെയ്തു. എം എസ് എസ് സംസ്ഥാന ജനറൽ സെക്രട്ടറി ടി കെ അബ്‌ദുൾ കരിം മാസ്റ്റർ ഉദ്‌ഘാടനം ചെയ്തു. യുണിറ്റ് പ്രസിഡന്റ് പി നാസർ അദ്ധ്യക്ഷത വഹിച്ചു. എം എസ് എസ് തൃശൂർ ജില്ലാ പ്രസിഡന്റ് ടി എസ് നിസാമുദിൻ മുഖ്യാതിഥിയായിരുന്നു. ഇരിങ്ങാലക്കുട മുൻസിപ്പൽ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ പി എ അബ്‌ദുൽബഷീർ, ഇരിങ്ങാലക്കുട ജുമാഅത്ത് സെക്രട്ടറി പി കെ അലി സാബ്രി, പ്രസിഡന്റ് കെ എ സൈതാജൂദിൻ എന്നിവർ ആശംസകൾ അർപ്പിച്ചു. കാട്ടുങ്ങച്ചിറ ജുമാമസ്ജിദ് ഇമാം സിയാദ് ഫൈസി റമളാൻ സന്ദേശം നൽകി. യുണിറ്റ് സെക്രട്ടറി പി എ നസീർ സ്വാഗതവും എം എസ് ഇ മുകുന്ദപുരം താലൂക്ക് സെക്രട്ടറി വി കെ റാഫി നന്ദിയും പറഞ്ഞു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top