കണ്ഠേശ്വരം കെ എസ് ആർ ടി സി റോഡ് റെസിഡൻസ് അസോസിയേഷൻ വാർഷികാഘോഷം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : കണ്ഠേശ്വരം കെ എസ് ആർ ടി സി റോഡ് റെസിഡൻസ് അസോസിയേഷൻ വാർഷികാഘോഷവും കുടുംബ സമ്മേളനവും ഇരിങ്ങാലക്കുട നമ്പൂതിരീസ്‌ ബിഎഡ് ഹാളിൽ ആഘോഷിച്ചു. കേന്ദ്ര സാഹിത്യ അക്കാദമി മെമ്പർ ബാലചന്ദ്രൻ വടക്കേടത്ത് ഉദ്‌ഘാടനം നിർവ്വഹിച്ചു, ഇന്നത്തെ സമൂഹത്തിൽ റെസിഡന്റ്‌സ് അസോസിയേഷനുള്ള പ്രാധാന്യത്തെക്കുറിച്ചും കുടുംബാംഗങ്ങൾക്ക് സമൂഹത്തിനോടുള്ള ഉത്തരവാദിത്വത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു, പ്രസിഡന്റ് പി വി ഭാസ്കരവാര്യർ അദ്ധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർമാരായ അമ്പിളി ജയൻ, ശ്രീജിത്ത്, സുജ സജീവ്കുമാർ എന്നിവർ അസോസിയേഷന് ആശംസകൾ നേർന്നു. യോഗത്തിൽ സെക്രട്ടറി ലേഖ പാലയ്ക്കൽ സ്വാഗതവും താത്കാലിക ട്രഷറര് ടി സേതുമാധവൻ നന്ദിയും പറഞ്ഞൂ. തുടർന്ന് അസോസിയേഷനിലെ അംഗങ്ങളുടെ വിവിധ കലാപരിപാടികളും നടന്നു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top