ഇരിങ്ങാലക്കുട തിരുവനന്തപുരം സൂപ്പർഫാസ്റ്റ് നിർത്തലാക്കിയതിൽ പ്രതിഷേധം രൂക്ഷമാകുന്നു


ഇരിങ്ങാലക്കുട :
യൂണിറ്റിൽ നിന്നും ഓപ്പറേറ്റ് ചെയ്യുന്ന ഷെഡ്യൂളുകളിൽ ഏറ്റവും ഉയർന്ന വരുമാനമുള്ള സർവ്വീസും വർഷങ്ങളായി രാവിലെ 5:30 ന് തിരുവനന്തപുരത്തേക്ക് സർവ്വീസ് നടത്തിയിരുന്ന സൂപ്പർ ഫാസ്റ്റ് ബസ് നിർത്തലാക്കുകയും ബസ് ഗുരുവായൂർ ഡിപ്പോയിലേക്ക് കൈമാറുവാൻ തീരുമാനമെടുത്ത മാനേജ്‌മെന്റിന്റെ തെറ്റായ നടപടിയിൽ ഇരിങ്ങാലക്കുട യുണിറ്റ് KSRTEA (CITU ) അടിയന്തിര എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം പ്രതിഷേധിച്ചു. വൈസ് പ്രസിഡന്റ് കെ നന്ദഗോപന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മാനേജ്‌മെന്റിന്റെ തെറ്റായ നടപടി തിരുത്തണമെന്ന് യോഗം ആവശ്യപ്പെട്ടു. വർഷങ്ങളായി തിരുവനന്തപുരം യാത്രക്കായി ഇരിങ്ങാലക്കുടയിലെ യാത്രക്കാർക്ക് ആശ്രയമായിരുന്നു ഈ ബസ് . അതുപോലെ ആലപ്പുഴ, കൊല്ലം എന്നിവിടങ്ങളിൽ ദിവസേന ജോലിക്കായി യാത്ര ചെയ്യുന്നവർക്കും രാത്രി 10 മണിക്ക് ശേഷം ചാലക്കുടിയിൽ നിന്നും ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷനിൽ നിന്നും അവസാന അത്താണിയായിരുന്നു ഈ ബസ്. ഈ നടപടി നിർത്തുന്നതിനു വേണ്ടി സ്ഥലം എം എൽ എ കെ യു അരുണൻ മാസ്റ്റർ, വകുപ്പ് മന്ത്രി എന്നിവർക്ക് നിവേദനം നൽകി.

ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോമാണ് ഈ വാർത്ത കഴിഞ്ഞ ദിവസം ആദ്യമായി പുറത്തുകൊണ്ടുവന്നത്. അതെ തുടർന്ന് സമൂഹ മാധ്യമങ്ങളിലും കെ എസ് ആർ ടി സി യുടെ ഈ നീതികരിക്കാനാവാത്ത നടപടിക്കെതിരെ ശക്തമായ പ്രതിഷേധങ്ങൾ പലരും രേഖപ്പെടുത്തിയിരുന്നു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top