താണിശ്ശേരി : കാട്ടൂർ തെക്കുംപാടത്ത് ഹരിപുരം അമ്പലത്തിനോട് ചേർന്നുള്ള രണ്ടേക്കറോളം വരുന്ന പാടത്തിനു തീ പിടിച്ചു. പാടത്തിന് തീപിടിച്ച് മണിക്കൂറുകളോളം ജനം പരിഭ്രാന്തിയിലായി. തിങ്കളാഴ്ച ഉച്ചയോടെയാണ് പാടത്തിനു തീ പിടിച്ചത്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് ഇരിങ്ങാലക്കുട അഗ്നിരക്ഷാസേന എത്തി തീയണക്കുകയായിരുന്നു
Leave a comment