ഇരിങ്ങാലക്കുടയിലെ മൂന്ന് സർക്കാർ സ്കൂളുകൾക്കും, മറ്റു പതിമൂന്നു സ്കൂളുകൾക്കും എസ് എസ് എൽ സി യിൽ നൂറു ശതമാനം, 234 വിദ്യാർത്ഥികൾക്ക് ഫുൾ എ പ്ലസ്

ഇരിങ്ങാലക്കുട : എസ് എസ് എൽ സി റിസൾട്ട് പുറത്തു വന്നപ്പോൾ ഇരിങ്ങാലക്കുട മേഖലയിലെ മൂന്ന് സർക്കാർ സ്കൂളുകൾക്കും മറ്റു പതിമൂന്നു സ്കൂളുകൾക്കും നൂറു ശതമാനം വിജയം. ഇരിങ്ങാലക്കുട സർക്കാർ ഗേൾസ് സ്കൂളിൽ നൂറു ശതമാനം വിജയവും ഒരു കുട്ടിക്ക് ഫുൾ എ പ്ലസും, നടവരമ്പ് സർക്കാർ ഹൈ സ്കൂളിൽ നൂറു ശതമാനം വിജയത്തോടൊപ്പം മൂന്ന് ഫുൾ എ പ്ലസും ,ഇരിങ്ങാലക്കുട ബോയ്സ് സ്കൂളിൽ നൂറു ശതമാനം വിജയം. മറ്റു നൂറു ശതമാനം വിജയം നേടിയ സ്കൂളുകളും ബ്രാക്കറ്റിൽ ഫുൾ എ പ്ലസും ലിറ്റിൽ ഫ്‌ളവർ കോൺവെന്റ് ഇരിങ്ങാലക്കുട ( 55 ) , നാഷണൽ സ്കൂൾ ഇരിങ്ങാലക്കുട ( 47 ) എസ് എൻ സ്കൂൾ ഇരിങ്ങാലക്കുട (൦ ) , സെന്റ് മേരീസ് ( 18 ) , ഡോൺ ബോസ്കോ ( 58 ) കാറളം(2 ), ഹോളി ക്രോസ്സ് മാപ്രാണം ( 6 ) ,കരുവന്നൂർ സെന്റ് മേരീസ് ( 14 ) കാട്ടൂർ വി എച് എസ് എസ് ( ൦ ) കൽപറമ്പ് ബി വി എം എച് എസ് ( 3 ) , മൂർക്കനാട് ( 3 ), എച്ച് ഡി പി എടതിരിഞ്ഞി ( 3 ) മറ്റു സ്കൂളുകൾ അവിട്ടത്തൂർ എൽ ബി എസ് എം എച് എസ് , ( 97 % , 14 ഫുൾ എ പ്ലസ്, ) കല്ലേറ്റുംകര ബി വി എം എച് എസ് ( 98 % , 07 ഫുൾ എ പ്ലസ്, )

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top