ബ്രിസ്ബ്രയിനിലെ അഭിനയ ഫെസ്റ്റിവലിൽ കുമാരനാശാന്റെ ലീലയും, ശ്രീനാരായണ ഗുരുവിന്റെ കുണ്ഡലിനിപാട്ടും

ഇരിങ്ങാലക്കുട : ഓസ്‌ട്രേലിയയിലെ ബ്രിസ്ബ്രയിനിലെ അഭിനയ ഫെസ്റ്റിവലിൽ ഇരിങ്ങാലക്കുട നടനകൈരളിയിലെ മോഹിനിയാട്ട വിഭാഗമായ നടനകൈശികിയിലെ കലാകാരികളായ കപിലവേണുവും സാന്ദ്ര പിഷാരടിയും മോഹിനിയാട്ടം അവതരിപ്പിക്കുന്നു. ഗുരു നിർമ്മല പണിക്കർ മോഹിനിയാട്ട സപ്തമായി ആവിഷ്കരിച്ചിട്ടുള്ള കുമാരനാശാന്റെ ലീല, ശ്രീനാരായണ ഗുരുവിന്റെ കുണ്ഡലിനിപ്പാട്ട് എന്നി നൃത്താവിഷ്‌ക്കാരങ്ങൾ ആയിരിക്കും പരിപാടിയിലെ പ്രധാന നൃത്തയിനങ്ങൾ.

മോഹിനിയാട്ട പരിപാടിക്ക് പുറമെ മൂന്ന് ദിവസത്തെ മോഹിനിയാട്ട ശില്പശാലയും കപിലയും സാന്ദ്ര പിഷാരടിയും ചേർന്ന് സംഘടിപ്പിക്കുന്നുണ്ട്. ബ്രിസ്ബ്രയിനിലെ അഭിനയ മൾട്ടികൾച്വറൽ ആർട്ട് സെന്ററിന്റെ സഹകരണത്തോടെ അഭിനയ ഇൻക് സംഘടിപ്പിക്കുന്ന പരിപാടികൾ മെയ് 7 ചൊവ്വാഴ്ച തുടങ്ങി 13 തിങ്കളാഴ്ച അവസാനിക്കുന്നു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top