കൂടൽമാണിക്യം തിരുവുത്സവത്തിനു ഇനി എട്ടു നാൾ : മുന്നൊരുക്കങ്ങൾ വിലയിരുത്താൻ ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു

ഇരിങ്ങാലക്കുട : മെയ് 14 നു കൊടിയേറുന്ന 10 ദിവസത്തെ കൂടൽമാണിക്യം തിരുവുത്സവത്തിന്റെ മുന്നൊരുക്കങ്ങൾ വിലയിരുത്താനായി തിങ്കളാഴ്ച കൂടൽമാണിക്യം കൊട്ടിലായിക്കൽ ദേവസ്വം വിശ്രമകേന്ദ്രത്തിൽ ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു . ഉത്സവം സുഗമമായി നടത്താൻ എല്ലാ വകുപ്പുകളുടെയും ഏകോപനമുണ്ടാകണമെന്നും ആനകളുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധയുണ്ടാകണമെന്നും തിരക്ക് നിയന്ത്രിക്കാൻ പോലീസ് കൂടുതൽ സംവിധാനങ്ങൾ ഒരുക്കണമെന്നും യോഗത്തിൽ നിർദ്ദേശംഉയർന്നു. പോലീസ്, അഗ്നിരക്ഷാസേന, വനം വകുപ്പ്, എക്‌സൈസ്, മലിനീകരണ നിയന്ത്രണ ബോർഡ്, കെ .എസ്.ഇ.ബി, വാട്ടർ അതോറിറ്റി, നഗരസഭ ആരോഗ്യവിഭാഗം എന്നിവർ യോഗത്തിൽ പങ്കെടുത്തു. ദേവസ്വം ചെയർമാൻ പ്രദീപ് മേനോൻ യോഗത്തിൽ അദ്ധ്യക്ഷനായിരുന്നു. ദേവസ്വം ഭരണ സമിതി അംഗങ്ങളായ ഭരതൻ കണ്ടെങ്കാട്ടിൽ, അഡ്വ. രാജേഷ് തമ്പാൻ, കെ എ പ്രേമരാജൻ, കെ ജി സുരേഷ്, എ വി ഷൈൻ, ദേവസ്വം അഡ്മിനിസ്ട്രേറ്റർ എ എം സുമ, എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top