പോളശ്ശേരി ഫൗണ്ടേഷന്റെ ഗീതാഞ്ജലി വൃദ്ധസദന ശിലാസ്ഥാപനം വെള്ളാനിയിൽ മെയ് 8ന്

ഇരിങ്ങാലക്കുട : അശരണരും പ്രായാധിക്യത്തിലായിരിക്കുന്നവർക്കുമായി വാർധക്യ ജീവിതത്തോടൊപ്പം സുരക്ഷിതവും സന്തോഷകരവുമായ ജീവിതം പ്രദാനം ചെയുന്ന ആരോഗ്യ പരിപാലനവും മറ്റു സൗകര്യങ്ങളും സൗജന്യമായി ഒരുക്കി കൊണ്ട് വൃദ്ധ സദനം നിർമ്മിക്കുന്നു. ഇരിങ്ങാലക്കുട വെള്ളാനിയിൽ പണികഴിപ്പിക്കുന്ന വൃദ്ധസദനത്തിന്റെ ശിലാസ്ഥാപനകർമ്മം മെയ് 8 ബുധനാഴ്ച രാവിലെ 8:30ന് നടത്തുന്നു. കല്യാൺ സിൽക്‌സ് ചെയർമാൻ ടി എസ് പട്ടാഭിരാമൻ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിർവ്വഹിക്കും. ടി വി ഇന്നസെന്റ് അദ്ധ്യക്ഷത വഹിക്കും. ചടങ്ങിൽ പോളശ്ശേരി ഫൗണ്ടേഷൻ ചെയർമാൻ സുധാകരൻ പോളശ്ശേരി സ്വാഗതവും സെക്രട്ടറി രഘുനന്ദനൻ തറയിൽ പ്രോജക്ട് അപ്ഡേറ്റും ട്രഷറർ കെ കെ സുകുമാരൻ ഫിനാൻഷ്യൽ സ്റ്റാറ്റസും വൈസ് ചെയർമാൻ ബിജോയ് അനന്തത്തുപറമ്പിൽ ഭാവിപരിപാടികളെകുറിച്ചും വിശദീകരിക്കും. സന്തോഷ് ചെറാക്കുളം, എം പി ജാക്സൺ, ഷീജ സന്തോഷ്, ഉല്ലാസ് കളകാട്ട്, ടി എസ് സുനിൽ കുമാർ എന്നിവർ ചടങ്ങിൽ പങ്കെടുക്കും.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top