സെന്റ് ജോസഫ് കോളേജിൽ അദ്ധ്യാപകർക്കായി ക്യാമ്പസ് റിക്രൂട്ട്മെന്റ്

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളേജും എസ് ജെ കൺസൾട്ടൻസിയുമായി സഹകരിച്ച് ആർട്സ് ഹ്യുമാനിറ്റീസ്, കൊമേഴ്‌സ്, സയൻസ് വിഷയങ്ങളിൽ അദ്ധ്യാപകർക്കുവേണ്ടി മെയ് 4 ന് 10 മണിക്ക് കോളേജ് കാമ്പസിൽ റിക്രൂട്ട്മെന്റ് നടത്തുന്നു. വിവിധ വിഷയങ്ങളെക്കുറിച്ചുള്ള വിശദ വിവരങ്ങൾ കോളേജ് വെബ്സൈറ്റിലെ കരിയർ പേജിൽ ലഭ്യമാണ്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഓൺലൈനായി രജിസ്റ്റർ ചെയ്യണമെന്ന് കോളേജ് പ്രിൻസിപ്പൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : www.stjosephs.edu.in , 9349653312

Leave a comment

Top