തെക്കേനട റസിഡന്റ്‌സ് അസോസിയേഷൻ പതിനാലാം വാർഷികം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : റസിഡന്റ്‌സ് അസ്സോസിയേഷനുകളുടെ പ്രസക്തി ഈ കാലഘട്ടത്തിൽ ഏറെ പ്രാധാന്യമുള്ളതാണെന്നും കഴിഞ്ഞ പ്രളയക്കാലത്ത് ഇതിന്റെ മഹത്തരം ജനങ്ങൾ ഉൾക്കൊണ്ടിട്ടുണ്ടെന്നും എറണാകുളം ഒന്നാം ക്ലാസ് അഡിഷണൽ ഡിസ്ട്രിക്ട് ആൻഡ് സെക്ഷൻ ജഡ്ജ് ബിജു കെ മേനോൻ അഭിപ്രായപ്പെട്ടു . തെക്കേനട റസിഡന്റ്‌സ് അസോസിയേഷന്റെ പതിനാലാം വാർഷികം ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിഭാഗിതയുടെ സമന്വയമാണ് റസിഡന്റ്‌സ് അസ്സോസിയേഷനുകളെന്നും മനുഷ്യത്വം മതിൽ കെട്ടിനുള്ളിൽ ഒതുക്കേണ്ടതല്ലെന്നും സാഹിത്യകാരൻ പി കെ ഭാരതൻമാസ്റ്റർ മുഖ്യ പ്രഭാഷണത്തിൽ സൂചിപ്പിച്ചു.

പി എ രാധാകൃഷ്‌ണൻ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ പ്രശസ്ത കഥകളി ആചാര്യന്മാരായ സദനം കൃഷ്‌ണൻകുട്ടി , കലാനിലയം രാഘവൻ, ചുട്ടി ആചാര്യൻ കലാനിലയം പരമേശ്വരൻ എന്നിവരെ ആദരിച്ചു. അർജന്റീന ഫാൻസ്‌ കാട്ടൂർക്കടവ് സിനിമയിലെ പ്രാദേശിക അഭിനേതാക്കളെയും അസോസിയേഷൻ പരിധിയിലുള്ള സംസ്ഥാന ജില്ലാതല കലോത്സവ വിജയികളെയും ഉന്നത മാർക്ക് നേടിയ വിദ്യാർത്ഥികളെയും ആദരിച്ചു. ചടങ്ങിൽ അമ്പിളി ജയൻ, കിഷോർ പള്ളിപ്പാട്ട് എന്നിവർ സംസാരിച്ചു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top