ഇരിങ്ങാലക്കുട ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ അവധിക്കാല റോബോട്ടിക്‌സ് പരിശീലന ക്യാമ്പ്

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂൾ വിദ്യാർത്ഥികൾക്ക് വേണ്ടി ലയൺസ് ക്ലബ്ബും റോബോട്ടോ ദ സ്കൂൾ ഓഫ് റോബോട്ടിക്‌സും കൂടി സംയുക്തമായി ചേർന്ന് 10 ദിവസത്തെ അവധിക്കാല പരിശീലന ക്യാമ്പ് ആരംഭിക്കുന്നു. മെയ് 6 ന് രാവിലെ 9 : 30 ന് ആരംഭിക്കുന്ന ക്യാമ്പ് ലയൺസ് പാസ്റ്റ് ഡിസ്ട്രിക്റ്റ് ഗവർണ്ണർ വി എ തോമാച്ചൻ ഇരിങ്ങാലക്കുട ലയൺസ് ക്ലബ്ബ് ഹാളിൽ ഉദ്‌ഘാടനം നിർവ്വഹിക്കും. ഇരിങ്ങാലക്കുടയിലെ ആദ്യത്തെ റോബോട്ടിക്‌സ് സ്ഥാപനമായ റോബോട്ടോ ദ സ്കൂൾ ഓഫ് റോബോട്ടിക്‌സ് പരിശീലനം ചെയ്തു വരികയാണ്.

റിമോട്ട് കൺട്രോൾ കാറുകൾ മുതൽ അൾട്രാ സോണിക്ക് കാർ പാർക്കിങ് സിസ്റ്റം വരെ സ്വയം വികസിപ്പിച്ച എടുക്കുവാൻ കുട്ടികളെ സഹായിക്കുന്ന ഈ കോഴ്സിൽ ഇലക്ട്രോണിക്സ്, പ്രോഗ്രാമിങ്,കോഡിങ്, തുടങ്ങിയ കാര്യങ്ങൾ ഹാൻഡ്‌സ് ഓൺ ട്രെയിനിങ് വഴി പഠിപ്പിച്ചു കൊടുക്കുന്നു. ഉദ്‌ഘാടനത്തോട് അനുബന്ധിച്ച് റോബോട്ടിക്‌സ് ഡെമോക്ലാസ്സും രജിസ്‌ട്രേഷനും ഉണ്ടായിരിക്കുന്നതാണെന്നു ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനും : 7511178887 , 9447040564

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top