പ്രളയ ബാധിതർക്കായി പൂമംഗലം സർവീസ് സഹകരണ ബാങ്ക് ‘കെയർ ഹോം’ പദ്ധതിയിൽ പൂർത്തീകരിച്ച വീടിന്‍റെ താക്കോൽദാനം നടത്തി


അരിപ്പാലം :
പ്രളയ ബാധിതർക്കായി സഹകരണ വകുപ്പ് വഴി കേരള സർക്കാർ നടപ്പിലാക്കുന്ന ‘കെയർഹോം’ പദ്ധതിയിൽ പൂമംഗലം സർവീസ് സഹകരണ ബാങ്ക് മുഖേന പണി പൂർത്തിയാക്കിയ കളരിക്കൽ സുനില നന്ദനന്‍റെ വീടിന്‍റെ താക്കോൽദാനം മുകുന്ദപുരം സഹകരണ അസിസ്റ്റന്റ് റെജിസ്ട്രർ എം സി അജിത് നിർവഹിച്ചു.

ബാങ്ക് പ്രസിഡന്റ് എം വി ഗോകുൽദാസ് ബാങ്ക് സെക്രട്ടറി നമിത വി മേനോൻ, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഈ ആർ വിനോദ്, എജി ശേഖരൻ, സി ആർ അശോകൻ, കവിത സുരേഷ്, എ എൻ നടരാജൻ, ഈനാശു പല്ലിശ്ശേരി, വില്ലേജ് ഓഫീസ് പ്രതിനിധി റിവാസ് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top