ഓട്ടത്തിനിടയിൽ ഒരു തിരിഞ്ഞുനോട്ടം’ ഇരിങ്ങാലക്കുടയിലെ ഓട്ടോറിക്ഷ ഡ്രൈവർമാർക്കായി മോട്ടോർ വാഹന വകുപ്പിന്‍റെ സൗജന്യ ആരോഗ്യ, നേത്രപരിശോധന, പ്രഥമ ശുശ്രൂഷ പരിശീലനം

ഇരിങ്ങാലക്കുട : മോട്ടോർ വാഹന വകുപ്പിന്‍റെയും ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ ഇരിങ്ങാലക്കുട പട്ടണ കേന്ദ്രത്തിലെ ഓട്ടോറിക്ഷ സ്റ്റാൻഡുകളിലെ ഡ്രൈവർമാർക്കായി ഏപ്രിൽ 30, മെയ് 1,2,3 തീയതികളിൽ സൗജന്യ ആരോഗ്യ പരിശോധന, നേത്രപരിശോധന, പ്രഥമ ശുശ്രൂഷയിൽ പരിശീലനം എന്നിവ നൽകുന്നു. ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിലെ സ്ത്രീകൾക്കും കുട്ടികൾക്കും ആയുള്ള പുതിയ കെട്ടിടത്തിൽ ഉച്ചയ്ക്ക് 1:30 മുതൽ 3 മണി വരെയാണ് പരിപാടി. ഓരോ സ്റ്റാൻഡിലെ ഡ്രൈവർമാർ അവർക്ക് അനുവദിച്ച ദിവസമാണ് ഹാജരാകേണ്ടത്. ഡ്രൈവർമാരുടെ പേരുവിവരങ്ങൾ വളണ്ടിയർമാർക്ക് മുൻകൂറായി നൽകണം. ഇരിങ്ങാലക്കുട ജോയിന്റ് ആർ.ടി.ഒ മനോജ് ഉദ്ഘാടനം നിർവഹിക്കും ആദ്യം രജിസ്റ്റർ ചെയ്യുന്ന 50 പേർക്കാണ് പരിശീലനം നൽകുക. ജീവിക്കാനുള്ള ഓട്ടത്തിനിടയിൽ സ്വന്തം ആരോഗ്യത്തിലേക്ക് തിരിഞ്ഞു നോക്കാനുള്ള അവസരം ഏവരും പ്രയോജനപ്പെടുത്തണമെന്ന് അറിയിപ്പിൽ പറയുന്നു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top