വാർഷിക പൊതുയോഗത്തോട് അനുബന്ധിച്ച് എസ് എൻ പബ്ലിക്ക് ലൈബ്രറിയിൽ പുസ്തക പ്രദർശനം

കാട്ടുങ്ങച്ചിറ : എസ് എൻ പബ്ലിക്ക് ലൈബ്രറിയുടെ വാർഷിക പൊതുയോഗത്തോട് അനുബന്ധിച്ച് റീഡിങ് റൂമിൽ ഇരുനൂറോളം പുതിയ പുസ്തകങ്ങളുടെ   പ്രദർശനം നടത്തി. ലൈബ്രറി പ്രസിഡന്റ് ഡോ.സി കെ രവി പ്രദർശനം ഉദ്‌ഘാടനം ചെയ്തു. എൻ എം സത്യനാഥൻ അദ്ധ്യക്ഷത വഹിച്ചു. ലൈബ്രറി സെക്രട്ടറി പി കെ ഭരതൻ മാസ്റ്റർ, കെ മായാ, കെ ജി സുനിത, പി കെ അജയഘോഷ്, നിഷ അജയൻ, മഞ്ജു എന്നിവർ സംസാരിച്ചു.

Leave a comment

Top