പൊറത്തിശ്ശേരി അഭയഭവൻ രജത ജൂബിലി സമാപനവും 25-ാം വാർഷികവും ഏപ്രിൽ 27ന്

പൊറത്തിശ്ശേരി : അശരണരായ രോഗികൾക്ക് ആശ്രയം നൽകുന്ന പൊറത്തിശ്ശേരി അഭയഭവന്റെ രജത ജൂബിലി സമാപനവും, 25-ാം വാർഷികവും ഏപ്രിൽ 27ന് ശനിയാഴ്ച. പൊതുസമ്മേളനം അപ്പസ്തോലിക്ക് ന്യുൺഷ്വ ആർച്ച് ബിഷപ്പ് മാർ ജോർജ്ജ് പാനികുളം ഉദ്‌ഘാടനം നിർവ്വഹിക്കും. മാർ പോളികണ്ണൂക്കാടൻ അദ്ധ്യക്ഷത വഹിക്കും.

വൈകീട്ട് 4 മണിക്ക് മാർ സെബാസ്റ്റ്യൻ പൊഴോലിപറമ്പിലിന്‍റെ മുഖ്യ കാർമ്മികത്വത്തിൽ വിശുദ്ധ കുർബാനയും ഉണ്ടായിരിക്കും. തുടർന്ന് കലാപരിപാടികളും ഉണ്ടായിരിക്കും. പത്രസമ്മേളനത്തിൽ അഭയഭവൻ ഡയറക്ടർ ഫാ. ജിജി കുന്നേൽ, തോംസൺ, സി ആർ ജോസ്, കെ ജെ ജോയ്, മദർ ത്രേസ്യാമ്മ മാമ്പിളി, സി. റോസിലി എന്നിവർ പങ്കെടുത്തു.

Leave a comment

Top