മൂർക്കനാട് സെന്റ് ആന്റണീസ് ദേവാലയത്തിൽ തിരുനാൾ 28ന്

മൂർക്കനാട് : മൂർക്കനാട് സെന്റ് ആന്റണീസ് ദേവാലയത്തിൽ വി. സെബാസ്ത്യാനോസിന്റെയും വി. അന്തോണീസിന്റെയും വി. ഗീവർഗ്ഗിസിന്റെയും തിരുനാൾ ഏപ്രിൽ 28 ഞായറാഴ്ച ആഘോഷിക്കുന്നു. തിരുനാളിനോട് അനുബന്ധിച്ചുള്ള കൊടിയേറ്റം ഇരിങ്ങാലക്കുട വികാരി ജനറാൾ ഫാ. ജോയ് പാലിയേക്കര നിർവ്വഹിച്ചു. 27ന് ശനിയാഴ്ച അമ്പ് ദിനത്തിൽ രാവിലെ ഫാ. കിരൺ തട്ട്ളയുടെ കാർമ്മീകത്വത്തിൽ ആഘോഷമായ ദിവ്യബലിയും തുടർന്ന് ഭവനങ്ങളിലേക്ക് അമ്പ് എഴുന്നളിപ്പും നടക്കുന്നു. തിരുനാൾ ദിനത്തിൽ രാവിലെ 10 മണിക്ക് എറണാകുളം രൂപത റവ.ഫാ.ജോൺ പൈനുങ്കലിന്റെ മുഖ്യ കാർമ്മികത്വത്തിൽ ആഘോഷമായ ദിവ്യബലി. കല്ലേറ്റുംകര പാക്‌സ് ഡയറക്ടർ ഫാ. ജോസ് ഇരുമ്പൻ തിരുനാൾ സന്ദേശവും നൽകുന്നു. 4 മണിക്ക് തിരുനാൾ പ്രദക്ഷിണവും തുടർന്ന് ആകാശ വിസ്മയവും ഉണ്ടായിരിക്കും.

Leave a comment

Top