പോളിംഗ് കേന്ദ്രത്തില്‍ മൊബൈല്‍ ഫോണിന് വിലക്ക്


ഇരിങ്ങാലക്കുട :
പോളിംഗ് ബൂത്തിന്‍റെ നൂറു മീറ്റര്‍ ചുറ്റളവിനുള്ളില്‍ മൊബൈള്‍ ഫോണ്‍, കോഡ് ലെസ് ഫോണ്‍ തുടങ്ങിയവ ഉപയോഗിക്കുന്നത് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കിയിട്ടുണ്ട്. പ്രിസൈഡിംഗ് ഓഫീസര്‍ക്കും പോളിംഗ് ജോലിയിലുള്ള മറ്റ് ഉദ്യോഗസ്ഥര്‍ക്കും മൊബൈല്‍ ഫോണ്‍ കൈവശം വയ്ക്കാമെങ്കിലും പോളിംഗ് സമയത്ത് ഇവ സ്വിച്ചോഫ് ചെയ്തിരിക്കണം. അടിയന്തര സാഹചര്യത്തില്‍ ഇവര്‍ക്ക് പോളിംഗ് ബൂത്തിന് പുറത്തുപോയി ഫോണ്‍ ചെയ്യാവുന്നതാണ്. പോളിംഗ് ഏജന്‍റുമാര്‍ പോളിംഗ് കേന്ദ്രത്തിനുള്ളില്‍ മൊബൈള്‍ ഫോണ്‍ ഉപയോഗിക്കാന്‍ പടില്ല.

തിരഞ്ഞെടുപ്പ് ദിവസം വോട്ടര്‍മാര്‍ക്കും ചുമതലപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും പുറമെ സ്ഥാനാര്‍ത്ഥികള്‍ക്കും അവരുടെ ചീഫ് ഏജന്‍റുമാര്‍ക്കും മാത്രമേ പോളിംഗ് ബൂത്തില്‍ പ്രവേശനം അനുവദിക്കൂ. പോളിംഗ് ദിവസം രാഷ്ട്രീയ പാര്‍ട്ടികള്‍ വോട്ടര്‍മാരെ വാഹനങ്ങളില്‍ പോളിംഗ് കേന്ദ്രത്തില്‍ എത്തിക്കുന്നത് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിരോധിച്ചിട്ടുണ്ട്. പോളിംഗ് കേന്ദ്രത്തിന്‍റെ 200 മീറ്റര്‍ പരിധിക്കു പുറത്തു മാത്രമേ പാര്‍ട്ടികളുടെ ബൂത്തുകള്‍ സ്ഥാപിക്കാവൂ. പോളിംഗ് കേന്ദ്രത്തിന്‍റെ നൂറു മീറ്റര്‍ പരിധിക്കുള്ളില്‍ വോട്ടുതേടാന്‍ പാടില്ല.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top