ജനാധിപത്യ – നവോത്ഥാന മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന പ്രസ്ഥാനങ്ങളെ കെ.പി.എം.എസ് സഹായിക്കും- പി. എ. അജയഘോഷ്


വെള്ളാംങ്കല്ലൂർ :
പതിനെഴാം ലോകസഭാ തെരെഞ്ഞെടുപ്പിൽ കേരള പുലയർ മഹാസഭ ജനാധിപത്യ – നവോത്ഥാന മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന പ്രസ്ഥാനങ്ങളെ സഹായിക്കുമെന്ന് കെ.പി.എം.എസ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി.എ. അജയഘോഷ് പ്രസ്താവിച്ചു. വെള്ളാംങ്കല്ലൂരിൽ നടന്ന പ്രവർത്തക കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

യൂണിയൻ പ്രസിഡണ്ട് ശശി കേട്ടോളി അദ്ധ്യക്ഷത വഹിച്ച കൺവെൻഷനിൽ സംസ്ഥാന കമ്മിറ്റി കെ.എസ്. രാജു, മഹിളാ ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡണ്ട് സാജി രാമചന്ദ്രൻ, പഞ്ചമി കോഡിനേറ്റർ ടി.ആർ.ഷേർളി, ഓമന അയ്യപ്പൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ ബിജു കുറ്റി വരമ്പത്ത്, സുസ്മിത വിജയൻ, കെ.പി.വൈ.എം ജില്ലാ സെക്രട്ടറി ആശ്ദോഷ്, സന്തോഷ് ഇടയിലപ്പുര, പി.എ അജീഷ്, എന്നിവർ സംസാരിച്ചു. പി എൻ.സുരൻ സ്വാഗതവും, പി.വി. അയ്യപ്പൻ നന്ദിയും പറഞ്ഞു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top