എൽ ഡി എഫ് സ്ഥാനാർഥി രാജാജി മാത്യു തോമസിന് വോട്ടഭ്യർത്ഥിച്ചു കൊണ്ട് വനിതാഘോഷ യാത്ര നടന്നു

ഇരിങ്ങാലക്കുട : ഇടതുപക്ഷം സ്ത്രീപക്ഷമെന്നു പ്രഖ്യാപിച്ചുകൊണ്ട് എൽ ഡി എഫ് സ്ഥാനാർഥി രാജാജി മാത്യു തോമസിന് വോട്ടഭ്യർത്ഥിച്ചു കൊണ്ട് വനിതാഘോഷ യാത്ര നടന്നു. പൂതംകുളത്തു നിന്നാരംഭിച്ച് ടൗൺ ഹാളിൽ അവസാനിച്ച ഘോഷയാത്രയിൽ മണ്ഡലത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ നിന്നുള്ള ഇടതുപക്ഷ വനിതകളുടെ വലിയ സാന്നിദ്ധ്യമുണ്ടായിരുന്നു.

ഘോഷയാത്രക്ക് അഡ്വ. കെ ആർ വിജയ, ലത ചന്ദ്രൻ, വത്സല ബാബു, ശോഭന മനോജ്, അനിത രാധാകൃഷ്ണൻ, വത്സല ശശി, മീനാക്ഷി ജോഷി, ഷീജ പവിത്രൻ, വർഷ രാജേഷ്, ടി വി ലീല, വി കെ സരിത, അഡ്വ. പത്മിനി സുധീഷ്, അഡ്വ. ജിഷ ജോബി, എന്നിവർ നേതൃത്വം നൽകി. ഫ്ലാഷ് മോബ്, മുത്തുക്കുടകൾ, മാർഗ്ഗംകളി , ഒപ്പന, കുതിരകളി, എന്നിവ ഘോഷയാത്രക്ക് മാറ്റുകൂട്ടി.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top