വിഷു വിപണി സജീവം

ഇരിങ്ങാലക്കുട : ഈ വർഷവും വിവിധ തരത്തിലുള്ള പഴവർഗ്ഗങ്ങളാൽ വിഷു വിപണി സജീവം. വിഷു വിപണിയൊരുക്കാനുള്ള കണിവെള്ളരി, ചക്ക, മാങ്ങ, പൈനാപ്പിൾ എന്നിവയ്ക്ക് ആവശ്യക്കാരേറെയാണ്. കണിവെള്ളരി 40 രൂപ, ചക്ക 30, പൈനാപ്പിൾ 50, മാങ്ങക്ക് 80 രൂപമുതൽ 100 രൂപ എന്നിങ്ങനെ പോകുന്നു വിപണിയിലെ വിലകൾ. വിപണിയിൽ ധാരാളമായുള്ള മുന്തിരി( ഗ്രീൻ, ബ്ലാക്ക്), കറിമാമ്പഴം, തണ്ണിമത്തൻ, കിരൺ, വിശാൽ, ഗ്രീൻ ആപ്പിൾ, പഞ്ചവർണ്ണ, പേരയ്ക്ക, സപ്പോർട്ട, ഞാലിപഴം, പൂവമ്പഴം, കരിക്ക് പപ്പായ എന്നിവക്കും ആവശ്യക്കാരേറെയാണ്. പഴം-പച്ചക്കറികളുമൊക്കെയായി വിഷു വിപണി സജീവമായിട്ടുണ്ടെങ്കിലും വേനല്‍ച്ചൂടിലും തെരഞ്ഞെടുപ്പു ചൂടിലും അലിഞ്ഞ് കച്ചവടം താരതമ്യേന കുറവാണെന്നാണ് വ്യാപാരികള്‍ പറയുന്നത്.

Leave a comment

  • 8
  •  
  •  
  •  
  •  
  •  
  •  
Top