ആരോഗ്യപരിപാലന കരുതൽ സംഗമം സംഘടിപ്പിച്ചു

പുല്ലൂർ : പുല്ലൂർ സംഗമം റസിഡൻസ് അസോസിയേഷന്‍റെയും റോട്ടറി ക്ലബ് ഓഫ് കൊച്ചിൻ ലോർഡ്സിന്‍റെയും നേതൃത്വത്തിൽ സ്ത്രീകൾക്കു മാത്രമായി മൊബൈൽ മാമ്മോഗ്രാം ടെസ്റ്റും ക്യാൻസർ നിർണ്ണയ ക്യാമ്പും സംഘടിപ്പിച്ചു. മൊബൈൽ മാമ്മോഗ്രാമിന്റെ ഉദ്‌ഘാടനം ഡോ.ഹരീന്ദ്രനാഥ് എ.എം നിർവ്വഹിച്ചു. യോഗത്തിൽ പ്രോജക്ട ചെയർമാൻ മായ ജയരാജ് അദ്ധ്യക്ഷത വഹിച്ചു. എക്സി.ഡയറക്ടർ ഷീല ബെന്നി, പഞ്ചായത്ത് അംഗം തോമസ് തൊകലത്ത്, അസോസിയേഷൻ പ്രസിഡന്റ് സ്വപ്ന ദേവി ദാസ്, സെക്രട്ടറി രാധകൃഷ്ണൻ കൂട്ടൂമാക്കൽ, സെബാസ്റ്റ്യൻ, എസ് എൻ ബി എസ് സമാജം പ്രസിഡന്റ്‌ വിശ്വംഭരൻ മുക്കുളം, ട്രഷറർ ബാബു കുണ്ടിൽ എന്നിവർ സംസാരിച്ചു. 70 പേർക്ക് മാമ്മോഗ്രാം ടെസ്റ്റ്‌ നടത്തി. നാളെ അടുത്ത ദിവസം രെജിസ്റ്റർ ചെയ്ത 80 പേർക്ക് ടെസ്റ്റ് നടത്തും .

Leave a comment

Top