കേരള വ്യാപാരി വ്യവസായി ഏകോപനസമിതി കൊമ്പൊടിഞ്ഞാമാക്കൽ യുണിറ്റ് സംഘടിപ്പിക്കുന്ന ചിത്രരചനാ പെയിന്റിംഗ് മത്സരം 13ന്

കൊമ്പൊടിഞ്ഞാമാക്കൽ : കേരള വ്യാപാരി വ്യവസായി ഏകോപനസമിതി കൊമ്പൊടിഞ്ഞാമാക്കൽ യുണിറ്റ് സംഘടിപ്പിക്കുന്ന ചിത്രരചനാ പെയിന്റിംഗ് മത്സരം ഏപ്രിൽ 13ന് ശനിയാഴ്ച 10 മണി മുതൽ 12 മണി വരെ കൊമ്പൊടിഞ്ഞാമാക്കൽ എൽ എഫ് എൽ പി സ്കൂളിൽ നടത്തുന്നു. പ്രശസ്ത കാർട്ടൂണിസ്റ്റ് മോഹൻദാസ്‌ മത്സരം ഉദ്‌ഘാടനം നിർവ്വഹിക്കും. യുണിറ്റ് പ്രസിഡന്റ് കെ ഐ ജോൺസൻ, പി ടി ജോബി , ജനറൽ കൺവീനർ ടി കെ കമലം എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിക്കും. ഒന്നാം സമ്മാനം 2000, രണ്ടാം സമ്മാനം 1500, മൂന്നാം സമ്മാനം 1000 രൂപ ക്യാഷ് പ്രൈസും ട്രോഫിയും നൽകുന്നതായിരിക്കുമെന്നു സംഘടനാ ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനും : 9387946711 , 9447902529

Leave a comment

Top